കനത്ത മഴ: എൽപിജി പ്ലാന്റിൽ വെള്ളം കയറി; ഒഴുകിപ്പോയത് 3000 സിലിണ്ടറുകൾ

റായ്ഗഡ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. കനത്ത മഴയെത്തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും അടുത്തുള്ള കായലിലേക്കും ഒഴുകിപ്പോയി. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപപ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന്

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്നത് കടുത്ത മലിനജലമാണെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് ചെളി നിറഞ്ഞ വെള്ളമാണെന്നാണ് വിദ്യാർഥികളുടെ പരാതി. മലിനജലത്തിന്റെ ഉപയോഗം മൂലം നിലവിൽ അമ്പതിലധികം വിദ്യാർഥികൾക്ക് വയറിളക്കം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോസ്റ്റലുകളിൽ ലഭിക്കുന്ന വെള്ളത്തിൽ ‘ഇ.കോളി’ ബാക്ടീരിയകളുടെ സാന്നിധ്യം ഉയർന്ന അളവിൽ കണ്ടെത്തിയതായും വിദ്യാർഥികൾ പറയുന്നു. ​പി.ഡബ്ല്യു.ഡി (PWD) റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ അശാസ്ത്രീയമായ ബോർവെൽ നിർമ്മാണമാണ്

പോലീസ് വെബ്‌സൈറ്റിനെ ലക്ഷ്യമാക്കി സൈബർ നീക്കം; വിവരങ്ങൾ ചോർന്നില്ലെന്ന് സൈബർ വിഭാഗം

തിരുവനന്തപുരം: സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള ‘അയാപ്സ്’ സോഫ്റ്റ്‌വെയറിന് നേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിൻ്റെ പ്രവർത്തനം കുറച്ചുസമയത്തേയ്ക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു. ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം നിലച്ചതല്ലാത്തെ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച സൈബർ ഡിവിഷൻ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി

കള്ളാടി ദുരന്തം: ഒന്നാം സോണിൽനിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി.

കൽപറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി . മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ

നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ ജാഗ്രത; രാത്രി യാത്രാവിലക്ക് തുടരുന്നു

​പാലക്കാട്: ജില്ലയിൽ രാത്രി സമയങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മരം വീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് നെല്ലിയാമ്പതിയിൽ രാത്രികാല യാത്രകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ​കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകളിലെ ചുരം റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരുന്നു. അട്ടപ്പാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് ആംബുലൻസ് കുടുങ്ങുകയും, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണപ്പെടുന്ന സാഹചര്യം വരെ

കോഴിക്കോട് വധശ്രമത്തിന് കേസ്

​കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാൽ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഭാര്യക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സക്കീറിനെതിരെ (മത്സ്യത്തൊഴിലാളി) വെള്ളയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. സക്കീറിന്റെ ഭാര്യ നസീലയാണ് വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് . ​ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയങ്ങാടി സ്വദേശിയായ സക്കീർ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി, താൻ ഭാര്യ

രണ്ട് ദിവസത്തിലധികം പനി തുടരുന്നുണ്ടോ? ചികിത്സ തേടാൻ വൈകരുത്

ഇടവിട്ടുള്ള മഴയും കാലാവസ്ഥാ പ്രതിസന്ധികളും മാറിവരുന്നതിനിടെ സംസ്ഥാനത്ത് പലതരം പനികളും വ്യാപിക്കുന്നു. പനിവന്നാൽ ചികിത്സ തന്നെയാണ് പ്രധാനം. വൈറൽ, ഡെങ്കി, എലിപ്പനി തുടങ്ങി പലതരം പ്രശ്‌നങ്ങളാവാം. ഇത് തിരിച്ചറിയണമെങ്കിൽ ചികിത്സ തേടണം. രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ കൃത്യമായി ചികിത്സയുറപ്പാക്കണമെന്ന് കോഴിക്കോട് മുൻ ഡി.എം.ഒ. ഡോ. കെ.കെ. രാജാറാം പറഞ്ഞു. പനി, കണ്ണുകൾ അനക്കുമ്പോഴുള്ള വേദന, തലവേദന, ശക്തമായ ശരീരവേദന, ഛർദ്ദി എന്നിവയെല്ലാമാണ് ഡെങ്കിയുടെ പ്രധാനലക്ഷണങ്ങൾ. ചികിത്സക്കൊപ്പം വിശ്രമവും പ്രധാനമാണ്. എലിപ്പനിയാണെങ്കിൽ കണ്ണിനു ചുവപ്പുണ്ടാവും. എന്താണ് ഡെങ്കിപ്പനി ?

അയോധ്യക്ക് പിന്നാലെ മധ്യപ്രദേശിലെ ബാഗലാമുഖി ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കൂടുതൽ ക്ഷേത്രങ്ങളിലേക്ക് വ്യാപിക്കുന്നു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിന് പിന്നാലെ, മധ്യപ്രദേശിലെ പ്രശസ്തമായ മാ ബാഗലാമുഖി ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി ഉയർന്നു. ​ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന സംഭാവനപ്പണം സ്വകാര്യ വ്യക്തികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായാണ് ബാഗലാമുഖി ക്ഷേത്രത്തിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന പണത്തിന്റെ കണക്കുകളിലും വലിയ രീതിയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ

എഐ യുഗം: വൈറ്റ് കോളർ ജോലികളിൽ കടുത്ത തൊഴിൽ പ്രതിസന്ധി

​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച വലിയ രീതിയിലുള്ള തൊഴിൽ പ്രതിസന്ധിക്കും പിരിച്ചുവിടലുകൾക്കും കാരണമാകുന്നു. മുൻപ് ചാറ്റ്ബോട്ടുകളിൽ ഒതുങ്ങിയിരുന്ന എഐ, ഇപ്പോൾ വലിയ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള ‘ഏജന്റിക് എഐ’ ആയി മാറിയതാണ് ഐടി ഉൾപ്പെടെയുള്ള വൈറ്റ് കോളർ മേഖലകളിൽ ആശങ്ക വർധിപ്പിക്കുന്നത്. പഠിച്ചിറങ്ങുന്ന തുടക്കക്കാർക്കും എൻട്രി ലെവൽ ജോലികൾ ചെയ്യുന്നവർക്കുമാണ് ഇത് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. കോഡിംഗ്, ഡാറ്റ അനാലിസിസ്, അക്കൗണ്ടിംഗ്, ഫിനാൻസ്, അധ്യാപനം തുടങ്ങിയ മേഖലകളിൽ എഐ സ്വാധീനം ശക്തമാണ്. വരുന്ന

പിഎസ്‍സി ക്രമക്കേട്: തിടുക്കത്തിൽ കേസെടുക്കില്ലെന്ന് ക്രൈംബ്രാഞ്ച്; തെളിവുകൾക്കായി കത്തയക്കും.

തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് അയക്കും . പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം