കൽപറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി . മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.
ശബരിമല തീർഥാടനം: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; സ്വകാര്യ ബസ്സുകൾക്കും അവസരം; ടെണ്ടർ ക്ഷണിച്ചു
ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ പ്രധാനമായും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരിൽ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.


കാത്തിരിപ്പിന് വിരാമം, കുതിച്ചുയർന്ന് വിക്രം-1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ യുഗത്തിന് തുടക്കം ; സ്കൈറൂട്ടിന്റെ വിക്രം-1 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു!







