കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാൽ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഭാര്യക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സക്കീറിനെതിരെ (മത്സ്യത്തൊഴിലാളി) വെള്ളയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. സക്കീറിന്റെ ഭാര്യ നസീലയാണ് വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് .
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണങ്ങളില്ലെന്ന് കെഎസ്ഇബി
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയങ്ങാടി സ്വദേശിയായ സക്കീർ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി, താൻ ഭാര്യ നസീലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോലീസിനോട് പറയുകയായിരുന്നു.ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായി വിശ്വസിച്ചില്ലെങ്കിലും സക്കീർ കുറ്റം ആവർത്തിച്ചതോടെ പോലീസ് വിവരം ഗൗരവത്തോടെ എടുത്തു.
തുടർന്ന് പ്രതിയെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം, ഇയാളിൽ നിന്ന് ശേഖരിച്ച വിലാസം കേന്ദ്രീകരിച്ച് പോലീസ് സംഘം വീട്ടിലേക്ക് തിരിച്ചു.
അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് നസീലയെ ഉള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.എന്നാൽ പരിശോധനയിൽ നസീലക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് പോലീസിന് മനസ്സിലായി. പോലീസ് ഉടൻ തന്നെ നസീലയെ ബീച്ച് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നസീല നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.പ്രതിയായ സക്കീറിനെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
435 കോടിയുടെ ഒന്നാം ഘട്ടം: പരപ്പനങ്ങാടിയും തിരൂരും തലശ്ശേരിയും ഉൾപ്പെടെ 5 സ്റ്റേഷനുകൾ തുറക്കുന്നു









