കോടതി കയറി അയോധ്യ ഫണ്ട്;എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി! കുടുങ്ങുമോ വമ്പന്മാർ?

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങളിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തോട്(എസ്.ഐ.ടി.) റിപ്പോർട്ട് തേടി. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യു.പി. സർക്കാർ രൂപീകരിച്ച എസ്.ഐ.ടിയോട് കോടതി നിർദേശിച്ചു.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് തള്ളി. എസ്.ഐ.ടി. രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഹർജിക്കാർ ആവശ്യപ്പെടുന്ന കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം സോളിസിറ്റർ ജനറൽ എതിർത്തു. നിയമം നിങ്ങൾക്കറിയാമല്ലോ, അവസാനം അവർ റിപ്പോർട്ട് കാണുമല്ലോയെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. തുടർനടപടികൾക്കായി ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണനയ്ക്കെടുക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.