“നടി ഭാവനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ? കടുത്ത മുന്നറിയിപ്പുമായി താരം രംഗത്ത്!”

​"Portrait of South Indian actress Bhavana Menon, who recently issued a warning to her fans regarding fake profiles operating under her name on Facebook."

തന്റെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ പേജുകൾ പ്രചരിക്കുന്നതിൽ ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത് . ‘എനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഉപയോഗിക്കുന്ന ഒരേയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം ആണ്. @bhavzmenon. എന്റേതാണെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും പ്രൊഫൈലുകൾ നിങ്ങൾ കണ്ടാൽ, അവ എന്റേതല്ല!! നന്ദി’- എന്നാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയത്.ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫേസ്‌ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന്റെ വിശദീകരണം. ഇൻസ്റ്റാഗ്രാമിൽ താരം ഏറെ സജീവമാണ്. സ്വന്തം ചിത്രങ്ങളും വിശേഷങ്ങളും ഭാവന പതിവായി പങ്കുവയ്ക്കാറുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.