ദില്ലി: ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ പ്രതിയെന്ന് ആരോപിച്ചിരുന്ന ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ, താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗുസ്തിതാരങ്ങളുടെ സമരത്തിന് വഴിവെച്ച സംഭവമായിരുന്നു ഇത്. വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച കേസിൽ ഇത്തരം ഒരു വിധി അപ്രതീക്ഷിതമാണ്.
ഡൽഹിയിലെ റൗസ് അവന്യൂ കോടതി മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരണ് സിങ്ങിനെയും മുൻ WFI അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമക്കേസിൽ വെറുതെ വിട്ടു. അന്തിമ വാദം പൂർത്തിയായതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ കേസിലെ എല്ലാ കുറ്റങ്ങളിലും ഇരുവരെയും കുറ്റവിമുക്തരാക്കിയതായി കോടതി വ്യക്തമാക്കി.
ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. മുൻപ്, ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയാണ് ഉണ്ടായത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ബ്രേക്കിംഗ്: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി







