മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവർഷം നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പിൻവലിച്ച് ദൽഹി പോലീസ്. പ്രതി ക്ഷമാപണ വീഡിയോ പുറത്തിറക്കിയതിനെ തുടർന്നാണ് നോയിഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പിൻവലിച്ചത്.

വിവാദമായ പരാമർശത്തിന് പിന്നാലെ പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തെത്തുകയും പ്രധാനമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പെൺകുട്ടി മാപ്പ് പറയുകയും പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തിട്ടും എഫ്.ഐ.ആർ പിൻവലിക്കാത്തതിൽ മകളുടെ ഭാവി ഓർത്ത് മാതാവ് മാധ്യമങ്ങളിലൂടെ പരിഭവം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയം ഡൽഹി പോലീസ് വിശദമായി പരിശോധിക്കുകയും ഖേദപ്രകടനം കണക്കിലെടുത്ത് പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.