കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; കേരളത്തില്‍ നിന്ന് അനില്‍ ആന്റണിക്ക് സാധ്യത..

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് സൂചന.

എഎപി, ടിഎംസി, ശിവസേന, യുബിടി തുടങ്ങിയവയില്‍നിന്ന് നിരവധി വിമതനേതാക്കള്‍ എന്‍ഡിഎ പക്ഷത്തേക്ക് ഇക്കഴിഞ്ഞനാളുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പരിഗണിക്കും വിധത്തിലുള്ള പുനഃസംഘടനയ്ക്കാണ് സാധ്യത കൂടുതല്‍. പരീക്ഷാക്രമക്കേട് വിവാദച്ചുഴിയില്‍പെട്ടിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹര്‍ദീപ് സിങ് പുരിക്ക് പകരക്കാരനായി മറ്റൊരു സിഖ് അല്ലെങ്കില്‍ പഞ്ചാബില്‍നിന്നുള്ള നേതാവ് മന്ത്രിസഭയിലെത്തിയേക്കും. വകുപ്പില്‍ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. ശിവസേന എംപി ശ്രീകാന്ത് ഷിന്ദേ, എഎപിയില്‍നിന്ന് കലഹിച്ചിറങ്ങിപ്പോന്ന രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, ബിഹാര്‍ മുന്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടിഎംസിയുടെ രാജ്യസഭാ മുന്‍ എംപി സുഖേന്ദു ശേഖര്‍ റേ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ ഇടംലഭിച്ചേക്കും.

ആര്‍എസ്എസുമായി അടുത്തബന്ധമുള്ള ബിജെപി നേതാവ് തരുണ്‍ ചുഗിനും മന്ത്രിസഭാ പുനഃസംഘടനയോടെ മോദി 3.0 കാബിനറ്റില്‍ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. നിര്‍മലാ സീതാരാമന്‍, മനോഹര്‍ ലാല്‍ ഘട്ടര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ വകുപ്പുകള്‍ മാറിയേക്കും.

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.