വാഷിങ്ടൻ : റഷ്യൻ ബാലിസ്റ്റിക് ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്ന് സ്വന്തമായി പാട്രിയറ്റ് മിസൈലുകൾ നിർമ്മിക്കാനുള്ള സാങ്കേതിക ലൈസൻസ് നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മേയ് മാസത്തിൽ തന്നെ സ്വന്തമായി മിസൈൽ നിർമ്മിക്കാനുള്ള അനുമതി തേടി യുക്രെയ്ൻ അമേരിക്കയെ സമീപിച്ചിരുന്നു. നിലവിൽ യുക്രെയ്ൻ വ്യോമാക്രമണങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രതിരോധ കമ്പനികളുമായി
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണം. മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക സമാധാന ഉടമ്പടികൾ പാടെ തകർത്തുകൊണ്ടാണ് യുഎസ് സേന ഇപ്പോൾ ഇറാന്റെ മണ്ണിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കുണ്ടായ നഷ്ടത്തിന് അതിശക്തവും കനത്തതുമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളും ദ്വീപുകളും കേന്ദ്രീകരിച്ചായിരുന്നു അമേരിക്കയുടെ ബോംബാക്രമണം. ബന്ദർ
ബീജിംഗ്: തെക്കൻ ചൈനയിലെ ഗുവാങ്‌ഷി പ്രവിശ്യയിൽ മെയ്സാക് ചുഴലിക്കാറ്റിനെത്തുടർന്ന് വൻ പ്രകൃതിദുരന്തം. ദിവസങ്ങളായി തുടരുന്ന അതിശക്തമായ പേമാരിയിൽ മേഖലയിലെ അണക്കെട്ടുകൾ തകരുകയും ജനവാസകേന്ദ്രങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 48,000-ത്തിലധികം ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ നാനിങ്ങിന് സമീപമുള്ള 66 വർഷം പഴക്കമുള്ള ലിയുലാൻ അണക്കെട്ടാണ് കനത്ത ജലസമ്മർദ്ദത്തെത്തുടർന്ന് തകർന്നത്. അണക്കെട്ടിന്റെ ഭിത്തിയിൽ ഏകദേശം 50 മീറ്ററോളം വലിയ വിള്ളൽ രൂപപ്പെടുകയും,
അങ്കാറ: പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ ശക്തമായ എതിർപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട്, തുർക്കിക്കുമേൽ ചുമത്തിയിരുന്ന കടുത്ത സാമ്പത്തിക-പ്രതിരോധ ഉപരോധങ്ങൾ നീക്കുമെന്നും അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ നിർണായക വെളിപ്പെടുത്തൽ. സൗഹൃദ രാജ്യങ്ങൾക്കുമേൽ ഉപരോധങ്ങൾ നിലനിർത്താൻ തങ്ങൾ
കീവ്: തുർക്കിയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണ്ണായക നാറ്റോ (NATO) ഉച്ചകോടി ആരംഭിക്കാനിരിക്കെ, യുക്രൈന് നേരെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണവുമായി റഷ്യ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ റഷ്യൻ ആക്രമണത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ഒരേസമയം തൊടുത്തുവിട്ട മാരകമായ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് യുക്രൈൻ വ്യോമസേന തന്നെ ഔദ്യോഗികമായി
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (POK) പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രതിഷേധം. സാമ്പത്തിക ഉപരോധവും കടുത്ത ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അതിർത്തികൾ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് പി.ഒ.കെയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തി. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് ഇന്ത്യയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചത്. ”ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ
ടെഹ്റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈനുമാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചു.ജൂലായ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ-ഇറാന്‍ ബന്ധത്തിന്റെ ചരിത്രപരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളുമായി ഇറാൻ ഭരണകൂടം രംഗത്തിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 28-നായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങൾ കാരണം മാറ്റിവെച്ച ചടങ്ങുകളാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന് പിന്നാലെ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിലായിട്ടാണ് വിലാപയാത്രയും മറ്റ് പ്രധാന ചടങ്ങുകളും ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ടെഹ്റാനിൽ എത്തിച്ചിട്ടുള്ള ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വിദേശ പ്രതിനിധികൾ ഉൾപ്പെടെ
ഒന്നും രണ്ടുമല്ല, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും. വമ്പന്‍ വാഗ്ദാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ച്ചിയില്‍ നിന്നും ചര്‍ച്ചകളെ തുടര്‍ന്ന് ലഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനൊപ്പം, പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ട്രംപിന് മോദിയോടുള്ള പ്രത്യേക താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി . ‘ഏപ്രിലിൽ മിയാമിയിൽ നടന്ന ഒരു കായിക പരിപാടിക്കിടെ പ്രസിഡൻ്റ് ട്രംപ് പെട്ടെന്ന് മോദിയെ വിളിക്കാൻ തന്നോട് പറഞ്ഞു. ഇന്ത്യയിൽ അപ്പോൾ പുലർച്ചെ ആറ് മണിയാണെന്ന് അറിയിച്ചപ്പോൾ, ‘അദ്ദേഹം (മോദി) എഴുന്നേറ്റിട്ടുണ്ടാകും,










