മോസ്‌കോ: റഷ്യയുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി തുറന്നു സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാവുമെന്നും യുക്രൈനുനേരെയുള്ള റഷ്യയുടെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഡീസൽ കയറ്റുമതി നിരോധിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ റഷ്യ
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റൂബിയോയുടെ തുറന്നുപറച്ചിൽ . ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും ഈ അടുപ്പം നയതന്ത്രരംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണെന്നും റൂബിയോ പറഞ്ഞു. സാമ്പത്തികം, വിതരണശൃംഖലകൾ, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും
ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി നിർമിതബുദ്ധി (എഐ) കമ്പനിയായ ഓപ്പൺഎഐ. ഊബർ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായിരുന്ന പ്രഭ്ജീത് സിങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ മാനേജിങ് ഡയറക്ടറായി സാം ഓൾട്ട്മാന്റെ കമ്പനി നിയമിച്ചു. അമേരിക്കയ്ക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയായാണ് ഓപ്പൺഎഐ ഇന്ത്യയെ കാണുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഊബറിൽ നിന്ന് രാജി പ്രഖ്യാപിച്ച സിങ് സെപ്റ്റംബറിൽ ഓപ്പൺഎഐയിൽ ചേരും. ഏഷ്യ പസഫിക് റീജിയണിലെ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കിരൺ മാനിക്ക് കീഴിലാകും അദ്ദേഹത്തിന്റെ പ്രവർത്തനം.
ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയിലാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ
വെനസ്വേല : റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ലോകം വെനസ്വേല ഭൂചലനത്തില്‍ നടുങ്ങി വിറയ്ക്കുകയാണ്. ഒപ്പം മാനവരാശിയുടെ ചരിത്രത്തിലെ മറ്റൊരു തീരാവേദനയായി മാറിയിരിക്കുകയാണ് ഈ തെക്കെ അമേരിക്കന്‍ രാജ്യം. വിനാശകരമായ ഇരട്ട ഭൂചലനങ്ങളുടെ ആഘാതത്തിലാണ് 235 പേരുടെ ജീവന്‍ പൊലിഞ്ഞു. 4,300ലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വടക്കന്‍-മധ്യ വെനസ്വേലന്‍ നഗരങ്ങളെ മാത്രമല്ല തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെ ദുരന്തം തകര്‍ത്തെറിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രിയും





