യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തം; വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്!

ഡൊണാൾഡ് ട്രംപും ഇറാൻ-അമേരിക്ക സംഘർഷവും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രം.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ്  യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല,  ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന

യുഎസിൽ പഠിച്ച് ജോലി ചെയ്യണോ? ഇനി 95 ലക്ഷം രൂപ വേണ്ടിവരും; ട്രംപിന്റെ പുതിയ ഒപിടി ഫീസ് പദ്ധതി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇരുട്ടടി; ഇത് വല്ലാത്ത ചതി തന്നെ!

US OPT fee 100000 dollars Indian students Trump H1B setback യുഎസ് ഒപിടി ഫീസ് ചിത്രം

യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി കഠിനാധ്വാനം മാത്രം പോരാ, ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടി കണ്ടെത്തേണ്ടി വന്നേക്കും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താൻ ആലോചിക്കുന്ന ഫീസാണിത്. വിദേശ വിദ്യാർത്ഥികൾക്കായുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക് പെർമിറ്റ് പ്രോഗ്രാമിന് ഈ ഫീസ് ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ്

Qualcomm ചിപ്പുകൾക്ക് വില കൂട്ടും; മൊബൈൽ ഫോണുകൾക്ക് വീണ്ടും വിലക്കയറ്റം

ചിപ്പുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ക്വാൽകോം. ഇതോടെ സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ വില ഇനിയും കൂടും. ചിപ്പുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ച വിവരം ക്വാൽകോം ഉപയോക്താക്കളായ വിവിധ കമ്പനികളെ അറിയിച്ചുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. സെപ്റ്റംബർ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വർധിക്കുമെന്ന് ക്വാൽകോം കമ്പനികൾക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിപ്പ് നിർമാണത്തിന്റെ ഉയർന്ന ചെലവ് ഇനിയും താങ്ങാനാകില്ലെന്ന് കമ്പനി പറയുന്നു. പ്രധാന ഘടകങ്ങൾക്ക് ലോകമെമ്പാടും നേരിടുന്ന ദൗർലഭ്യം നിർമ്മാണച്ചെലവുകൾ വർധിപ്പിക്കുകയാണ്. ബദൽ വിതരണ

ഇറാന് ആയുധ സഹായം നൽകിയാൽ പ്രത്യാഘാതം; ചൈനയ്ക്കും റഷ്യയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്:ഇറാനുമായുള്ള ആയുധ ഇടപാടുകളുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ലംഘിച്ചാൽ അത് അവർക്ക് ദോഷംചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ട്രംപ് ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നത് ഈ രണ്ട് രാജ്യങ്ങൾക്കും ദോഷകരമാകുമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അമേരിക്കൻ

നിർബന്ധിത തൊഴിലും താരിഫും: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം, ആഗോള വ്യാപാരത്തിൽ പുതിയ ചർച്ചകൾ

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്. ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്. ഈ വർഷം ആദ്യം യുഎസ് സുപ്രീം

ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ; റഷ്യൻ എണ്ണ ഉപേക്ഷിക്കില്ല, ഇസ്രയേലിലേക്ക് ഇന്ധന വിമാനങ്ങൾ കൂട്ടുന്നു, യുദ്ധം കൂടുതൽ ആളിക്കത്തും!

Russia oil India Trump tariff threat war റഷ്യൻ എണ്ണ ഇന്ത്യ ട്രംപ് ചിത്രം

ഒരുഭാഗത്ത് ഇറാനുനേരെ ബോംബാക്രമണം, മറുഭാഗത്ത് ഇന്ത്യ, ബ്രസീൽ, കാനഡ, യൂറോപ്പ് എന്നിവയ്‌ക്കെതിരെ തീരുവയുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുമുന്നണികളിലും ഒരേസമയം സജീവമാണ്. എന്നാൽ യുഎസിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എത്ര ഭീഷണിപ്പെടുത്തിയാലും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സൂചന. തീരുവ തിരിച്ചുകൊണ്ടുവരാൻ പുതിയ വഴി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇത്തരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, പിരിച്ചെടുത്ത

“നന്ദിയാൽ അതിരുകടന്ന വികാരം!” ബഹിരാകാശത്ത് ആദ്യ ദിനം അനിൽ മേനോന്റെ വൈറൽ സന്ദേശം; ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഐഎസ്എസിൽ!

Anil Menon NASA astronaut ISS Indian origin അനിൽ മേനോൻ നാസ ചിത്രം

വാഷിങ്ടൺ : അനിൽ മേനോൻ ഐഎസ്എസിൽ സുരക്ഷിതമായി എത്തി. ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയത്. ഭ്രമണപഥത്തിലെ ആദ്യ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയാണ്. “ഭ്രമണപഥത്തിലെ ആദ്യ ദിനം, നമ്മൾ പങ്കിടുന്ന ഈ ഭൂമിയോടുള്ള നന്ദിയും സ്നേഹവും സൗന്ദര്യവും കൊണ്ട് ഞാൻ അതിരുകടന്ന വികാരത്തിലാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഹലോ!” എന്നായിരുന്നു മേനോൻ എക്സിൽ പങ്കുവെച്ച സന്ദേശം. ഭൂമിയിൽനിന്ന്

“രക്ഷതേടിയ യാത്ര ദുരന്തമായി” ; മ്യാൻമാറിൽ ബോട്ട് മുങ്ങി 500ലധികം റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടു ; മരണസംഖ്യ ഇനിയും ഉയരാമെന്ന് യുഎൻ!

Rohingya refugee camp Cox's Bazar Bangladesh aerial view

നെയ്‌പീദോ: മ്യാൻമാറിന്റെ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി. 500ലധികം പേർ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. യുഎൻ അഭയാർഥി വിഭാഗം (UNHCR), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്താണ് സംഭവിച്ചത്? ജൂൺ അവസാനം റാഖൈൻ സംസ്ഥാനത്ത് നിന്നാണ് രണ്ട് ബോട്ടുകളും പുറപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും റോഹിങ്ക്യരായിരുന്നു. ചിലർ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് വന്നവരാണ്. ഒരു ബോട്ടിൽ ഏകദേശം 250 പേരുണ്ടായിരുന്നു. യാത്ര തുടങ്ങി അധികം താമസിയാതെ

“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!

Gulf war fear siren expats Malayali ഗൾഫ് യുദ്ധഭീതി ചിത്രം

ഗൾഫ് : തുടർച്ചയായ വ്യോമയാന മുന്നറിയിപ്പു സൈറണുകൾക്കിടയിൽ കടുത്ത ഭീതിയിലാണ് ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ. “ചിരിക്കാൻ പോലും പേടിയാണ്, അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ആശങ്കയാണ്” എന്നാണ് പ്രവാസികളിൽ പലരും പങ്കുവയ്ക്കുന്ന അനുഭവം. ഏതു രാത്രിയിലും സ്വൈരമായി പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞിരുന്ന നാടായിരുന്നു ഇത്. എന്നാൽ യുദ്ധസാഹചര്യം ഈ അവസ്ഥ പൂർണമായി മാറ്റിമറിച്ചു. ചെറിയൊരു യാത്ര പോലും നെഞ്ചിടിപ്പോടെ മാത്രമേ സാധ്യമാകുന്നുള്ളൂ എന്നാണ് പ്രവാസികൾ പറയുന്നത്. ആക്രമണങ്ങളിൽ ഏറെയും പുലർച്ചെ 3 മുതൽ 7 വരെയുള്ള

ചൈനയുടെ ചാര ബലൂണുകൾക്ക് ഇന്ത്യയുടെ തിരിച്ചടി ; 15,000 കോടിയുടെ ‘ആകാശക്കണ്ണ്’ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിക്ക് തുടക്കം; അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം

India stratospheric airship AS-HAPS high altitude surveillance defence project

പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക്