വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്.
ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.
ഈ വർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ ട്രംപ് താരിഫ് നീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വർഷം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുനരുജ്ജീവിപ്പിച്ച ആഗോള വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നീക്കം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ പ്രതിഷേധം; കുടിയേറ്റ വിരുദ്ധ സംഘടനാംഗം അറസ്റ്റിൽ


“രക്ഷതേടിയ യാത്ര ദുരന്തമായി” ; മ്യാൻമാറിൽ ബോട്ട് മുങ്ങി 500ലധികം റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടു ; മരണസംഖ്യ ഇനിയും ഉയരാമെന്ന് യുഎൻ!







