മെൽബൺ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം. ഓസ്ട്രേലിയയിലെ പ്രമുഖ കുടിയേറ്റ വിരുദ്ധ കൂട്ടായ്മയായ ‘ഓസ്പിയിൽ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പരമ്പര അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ സജീവ അംഗമായ ഹ്യൂഗോ സെന്നൽ എന്നയാളെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു.
മെൽബണിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഹ്യൂഗോ സെന്നലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും, ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി ഓസ്ട്രേലിയയിലേക്ക് കുടിയേറ്റം അനുവദിക്കരുതെന്ന് ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ചാണ് ഇയാൾ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധമുയർത്തിയത്. തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് കുടിയേറ്റ വിരുദ്ധ സംഘടന ഈ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്ന സ്ഥലങ്ങളും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മുൻകൂട്ടി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. കൂടുതൽ പ്രതിഷേധ പരിപാടികൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
വിദേശത്തു നിന്നുള്ള കുടിയേറ്റങ്ങൾക്കെതിരെ ഓസ്ട്രേലിയയിൽ വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണ് ‘ഓസ്പിയിൽ’. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയിട്ടുണ്ട്.
ഒരു കോടി ജനങ്ങൾ അണിനിരന്ന വിലാപയാത്രക്കിടെ വ്യോമാക്രമണം! ട്രംപിനെതിരെ പ്രതിഷേധവുമായി ഇറാൻ ജനത


“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!







