യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൂവാറ്റുപുഴയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയാറിൽ അ‌മ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സംശയം. പുഴയിൽനിന്ന് ഇവരുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് അടുത്താണ് അ‌മ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അ‌ന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി

പരീക്ഷാ നടത്തിപ്പിൽ വീണ്ടും തിരിച്ചടി; നീറ്റിന് പിന്നാലെ ടെറ്റ് ചോദ്യപേപ്പറും ചോർന്നു

മുംബൈ : പരീക്ഷ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മഹാരാഷ്ട്ര ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) മാറ്റിവച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനെ ജില്ലയിലെ ഭീവണ്ടിയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുള്ള രേഖകൾ കണ്ടെത്തിയത്. ഇതോടെ പരീക്ഷ മാറ്റിവയ്ക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ചോദ്യപേപ്പർ യഥാർ ടെറ്റ് ചോദ്യപേപ്പറാണോ അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

​‘കണ്ണീരാണോ നിങ്ങൾക്ക് വേണ്ടത്?’; മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് രൂക്ഷമായി പ്രതികരിച്ച് രാധിക

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. അല്പം സ്വകാര്യത തന്നുകൂടേയെന്ന് അവർ ചോദിക്കുന്നു . സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. വളരെ വൈകാരികമായാണ് രാധിക മൊബൈൽ ക്യാമറയുമായെത്തിയവരോട് പ്രതികരിച്ചത്. ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. സിനിമയാണ് തൊഴിൽ. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം എന്നും , അല്പം സ്വകാര്യത തരൂ എന്നും അവർ

വീര്യംകുറഞ്ഞ മദ്യം: ജനങ്ങളെ സർക്കാർ കബളിപ്പിക്കുന്നുവെന്ന് കെ.എൻ. ബാലഗോപാൽ

കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് കെ.എൻ. ബാലഗോപാൽ എം.എൽ.എ. അംസബ്ലിയിൽ ബില്ല് പാസ്സാക്കിയ ശേഷം മുന്നണിയിൽ ചർച്ചചെയ്യുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. വീര്യംകുറഞ്ഞ മദ്യത്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബജറ്റിൽ പറയുകയും ഇതുസംബന്ധിച്ച ബില്ല് വരെ തയ്യാറാക്കി വയ്ക്കുകയും ചെയ്ത ശേഷം, പാർട്ടിയിലും മുന്നണിയിലും ആലോചിച്ചേ തീരുമാനമെടുക്കൂയെന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണ്. യു.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുകയാണ്. അസംബ്ലിയിൽ ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് പൊതുരേഖയായി മാറുമെന്നിരിക്കെ, അതിനുപുറമെ യു.ഡി.എഫിലോ

ഇന്ത്യ സന്ദർശനത്തിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; മോദിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ നീക്കം

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റൂബിയോയുടെ തുറന്നുപറച്ചിൽ . ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും ഈ അടുപ്പം നയതന്ത്രരംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണെന്നും റൂബിയോ പറഞ്ഞു. സാമ്പത്തികം, വിതരണശൃംഖലകൾ, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും

ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി (40)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയെ 35 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആദ്യത്തെ രണ്ടുകേസുകളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമാകും മൂന്നാമത്തെ

രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി; പ്രധാനമന്ത്രിയുടെ ഓഫീസിനും ആർഎസ്എസിനും നേരെ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ കൊടുത്ത സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭാവന മോഷണം പോയതിനുപിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും ഇവർക്ക് പിന്നിൽ ‘വൻ സ്രാവുകളു’ണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന തട്ടിപ്പ് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ സോഷ്യൽ മീഡിയാ

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ശബരിമല വിഷയം വീണ്ടും സജീവമാക്കാന്‍ ബിജെപി. സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തു നല്‍കി. സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു പുറത്തുവന്ന കാര്യങ്ങൾ ഭക്തജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സത്യം പുറത്തു കൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താനും സിബിഐ അന്വേഷണം വേണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത് . ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ആചാര സംരക്ഷണ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും

ശ്രീലങ്കയിൽ മധുവിധു ആഘോഷത്തിനിടെ ദുരന്തം; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു

വേങ്ങര (മലപ്പുറം) : മധുവിധു ആഘോഷിക്കാൻ പോയ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ മരിച്ചു. പറപ്പൂർ ചേക്കാലി മാട് അഞ്ചു കണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ഈ മാസം 8 ന് നിക്കാഹ് കഴിഞ്ഞ യുവാവ് ഭാര്യ ശിഫയ്ക്കും ബിസിനസ് പങ്കാളി കൊടുവള്ളി സ്വദേശി യുവാവിനും കുടുംബത്തിനും ഒപ്പമാണ് ശ്രീലങ്ക സന്ദർശിക്കാൻ പോയിരുന്നത് . ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ തന്നെ

സലാ കളം വിട്ടത് പരിക്കിനെത്തുടർന്ന്; ഔദ്യോഗിക വിശദീകരണവുമായി പരിശീലകൻ രംഗത്ത്

വാഷിങ്ടൺ: ലോകകപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കളംവിട്ടത് ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നെന്ന് പരിശീലകൻ ഹൊസാം ഹസൻ. 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോ ഇറങ്ങി. സലായുടെ പരിക്ക് വിലയിരുത്തുകയാണെന്നും ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിലും കൂടുതൽ പരിശോധന നടത്തുമെന്നും കോച്ച് അറിയിച്ചു. സലായുമായി സംസാരിച്ചെന്നും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു . ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യമായാണ് ഈജിപ്ത് യോഗ്യത നേടുന്നത്. അതേസമയം ഇറാനെതിരായ മത്സരം 1-1 സമനിലയിൽ അവസാനിച്ചു.