പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി . മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. പോലീസ് ആസ്ഥാനത്തുവെച്ച് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്നു. എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് അന്വേഷണ സംഘം ഈ കേസിലെ അന്തിമ റിപ്പോർട്ട് കോടതിയിൽ കൈമാറിയത് . റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ
കൊച്ചി: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ
Latest News, Latest News HD, Top News, Top News HD
അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര്‍ ഫ്‌ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന്‍ ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !
കൊച്ചി: അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന കള്ളനും പോലീസും കളി പെരുമ്പാവൂരില്‍ നേരിട്ട് കണ്ടു! പോലീസിനെ കബളിപ്പിക്കാന്‍ ആയുഷും അനഘയും എന്ന ദമ്പതികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. പോലീസ് ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ടുമുന്നിലെ ഫ്ളാറ്റ് തന്നെ ഇവര്‍ വാടകയ്ക്ക് എടുത്തത് തങ്ങളെ ഒരിക്കലും തിരിച്ചറിയില്ലെന്നും പിടിയിലാകില്ലെന്നുമുളള അമിത ആത്മവിശ്വാസത്തിലായിരുന്നു. പോലീസിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ ഡാന്‍സാഫ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദമ്പതികള്‍ ഒളിപ്പിച്ച കള്ളം ഉദ്യോഗസ്ഥന്റെ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ വരാനിരിക്കുന്ന നിര്‍ണായക അഴിച്ചുപണിയുടെ അലയൊലികള്‍ ദേശീയ തലത്തിലും കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്ച വരാനിരിക്കുന്ന മാറ്റങ്ങളുടെ വ്യക്തമായ സൂചനയാണ്. അടുത്തിടെ കേന്ദ്ര സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രാജിവെച്ചതോടെ, കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം എങ്ങനെ പുനഃക്രമീകരിക്കും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി (പെട്രോളിയം, പ്രകൃതിവാതകം,
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പിനും തുടർച്ചയായ നിലപാടുമാറ്റങ്ങൾക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശക്തമായ വിമർശനം ഉന്നയിച്ചു. താൽക്കാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ടുകൾക്കും വേണ്ടി വർഗീയ ശക്തികളുമായി വിട്ടുവീഴ്ച ചെയ്യാനോ സഖ്യമുണ്ടാക്കാനോ മടിയില്ലാത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസന കാര്യങ്ങളിലോ ജനക്ഷേമത്തിലോ അല്ല, മറിച്ച് എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുക എന്നതിൽ മാത്രമാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു. വിവിധ മതസംഘടനകളോടും രാഷ്ട്രീയ







