‘ഈ പെരുമാറ്റം അംഗീകരിക്കാനാകില്ല’; ആൾക്കൂട്ടത്തിനിടെ യുവതിയെ സ്പർശിച്ചെന്ന് ആരോപണം; സിവിൽ വേഷത്തിലെത്തിയ പൊലീസുകാരനെതിരെ പ്രതിഷേധം, എന്തുകൊണ്ട് വനിതാ പൊലീസില്ല ?

Police Student Protest

മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പൊലീസുകാരൻ യുവതിയെ മോശമായി സ്പർശിച്ചു . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.’ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ്

പരീക്ഷാ ക്രമക്കേടുകൾക്ക് പൂട്ടിടാൻ കേന്ദ്ര നീക്കം; 10 കോടി പിഴയും 10 വർഷം തടവും , മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനായി നിലവിലെ നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീ‌‌ഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കുള്ള തടവ് ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. അത്തരത്തിൽ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നവർക്ക്‌ പരമാവധി 10 വർഷംവരെ തടവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സഞ്ജീവ് മുഖിയയ്‌ക്കെതിരായ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് സിബിഐ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോ‌ർച്ചയുമായി ബന്ധപ്പെട്ട കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന സഞ്ജീവ് മുഖിയയ്ക്ക് ബിബിഐയുടെ ക്ലീൻ ചീറ്റ്. തുടക്കത്തിൽ ബീഹാർ പൊലീസ് എഫ്ഐആറിൽ പ്രതി ചേർത്തിരുന്നെങ്കിലും സമഗ്രമായ അന്വേഷണത്തിൽ സഞ്ജീവ് മുഖിയക്കെതിരെയുള്ള കുറ്റാരോപണം സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കി. എന്നാൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.2024-ൽ ബീഹാർ പൊലീസാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

പാർലമെന്റിൽ നേരിട്ട് സംസാരിക്കൂ, വീഡിയോയിലൂടെ അല്ല: മോദിക്കെതിരെ ഖാർഗെ

ന്യൂഡൽഹി: പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വന്ന് സംസാരിക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ഈ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ

ഒറ്റയ്ക്ക് പോലീസ് വാനിന് മുന്നിൽ നിന്ന റിയ അഹിർ. വിദ്യാർഥി പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ യുവതി ആരാണ്?

Indian students protest in the capital

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുകയാണ്. സമരം ദിവസങ്ങളും ആഴ്ചകളും നീളുമ്പോൾ പ്രതിഷേധങ്ങൾ രാജ്യത്തെ ഓരോ നഗരത്തിലേക്കും വ്യാപിക്കുന്നു. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. ഇതിനിടെ മുംബൈയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസ് വാൻ ഒറ്റയ്ക്ക് തടയുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ മുഖമായി

‘സന്തുഷ്ടനാണ്’; സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു. ഗുരുഗ്രാം മെദാന്ത ആശുപത്രിയില്‍ ജിതേന്ദ്ര സിങ്

EXCLUSIVE ബിസ്‌ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രാജ് മോഹന്‍ പിള്ള

ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക്

‘ലഹരി കേസിൽ കുടുക്കും’ ജീവിതം തകർക്കും ; സമരംചെയ്ത വിദ്യാർഥികൾക്ക് കൊടും ഭീഷണി പോലീസുകാരനെ സസ്പെൻഡ് ചെയ്തു

Police Threats Students

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്. “നിങ്ങളെ ഇനി ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ തകർക്കും. നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും”, പോലീസുകാരൻ വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്. വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ

‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ

“Sonam Wangchuk, Ladakh’s innovator and eco-friendly inventor.”

എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന

“യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല”; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുമായി സർക്കാർ? അതിവേഗ കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ്

PM Modi announcing strict action and fast-track courts against question paper leaks

ന്യൂഡൽഹി:  നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് “വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ” ഉറപ്പാക്കാൻ