മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി വിട്ട് സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് ദിപ്കെയുടെ വിമർശനം. ജന്തർ മന്തറിൽ 36 ദിവസം നീണ്ട പ്രതിഷേധത്തിനുശേഷം സ്വദേശമായ ഛത്രപതി സംഭാജിനഗറിലേക്ക് മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “36 ദിവസത്തെ ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും നീണ്ട സമരത്തിനുശേഷം സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനും അമ്മ പാകം ചെയ്യുന്ന
ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ
ന്യൂഡൽഹി: വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്‌സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങൾ വിശദീകരിച്ചത്.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.’ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.വിദ്യാർത്ഥികൾക്കെതിരെ
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജംഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ
രാഷ്ട്രീയ രംഗത്തും സമരവേദികളിലും നിരവധി നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സമരം കഴിഞ്ഞ് വ്യക്തിജീവിതത്തിൽ വലിയ മാറ്റം സംഭവിച്ച ഒരു നേതാവിനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജിത്ത് ദീപ്കെയാണ് പുതിയ ചർച്ചയിലെ താരം. NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിജിത്ത് ദീപ്കെയുടെ വീട്ടിൽ ഇപ്പോൾ സമരങ്ങളുടെ തിരക്കല്ല, വിവാഹാലോചനകളുടെ തിരക്കാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരവേദികളിലെ
ഗുവാഹത്തി : അസമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശിവസാഗര്‍ ജില്ലയില്‍ നിന്ന് ഏഴ് മരണം കൂടി ആയി . ശിവസാഗറിനു പുറമെ ചരായ്ദിയോ, ഗോലാഘട്ട്, ജോര്‍ഹട്ട്, നഗാവോന്‍, സോനിത്പുര്‍, കാംരൂപ് എന്നീ ജില്ലകളും മഴക്കെടുതിയുടെ പിടിയിലാണ്. 21 റവന്യൂ സര്‍ക്കിളുകളിലെ 622 ഗ്രാമങ്ങളിലായുള്ള 3,32,639ഓളം പേരെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 45,341.98 ഹെക്ടറിലെ കൃഷിയും നശിച്ചു. നുമാലിഗറിലെ ധാന്‍സിരി നദിയില്‍ അപകടപരിധിക്കു മുകളിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 9 ലക്ഷം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ
ചെന്നൈ: എം.ജി.ആര്‍, കരുണാനാധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍, വിജയ് ഇപ്പോഴിതാ ധനുഷും. തമിഴ് സിനിമയുടെ വെളളിവെളിച്ചത്തില്‍ നിന്നും ദ്രാവിഡ രാഷ്ട്രീയചൂടിലേയ്ക്ക് ഇതാ മറ്റൊരു സൂപ്പര്‍താരം കൂടി. ധനുഷ് വെങ്കിടേഷ് പ്രഭു. വേലയില്ലാ പട്ടധാരിയിലൂടെ യുവാക്കളുടെ ആവേശമായി മാറി, കൊടിയിലൂടെ രാഷട്രീയ ഗോദയിലെ വേഷവും തനിക്ക് വഴങ്ങുമെന്ന തെളിയിച്ച ധനുഷ് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി ധനുഷിന്റെ പുതിയ നീക്കത്തെ വ്യാഖ്യാനിക്കാം. അടുത്തിടെ ഒരു ആരാധക ഒത്തുചേരലില്‍, കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം പ്രാദേശികമായി ജനക്ഷേമ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ്
ന്യൂഡൽഹി:പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് വിവിധ ടെക് കമ്പനികൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്റെ മാതാവിനെ ഉൾപ്പെടെ മോശമായി ആക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്റ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ










