ലോകകപ്പ് പുറത്താകലിൽ വൻ വിവാദം; നിർണായക പെനാൽറ്റി എടുക്കാൻ നാല് ജർമൻ താരങ്ങൾ വിസമ്മതിച്ചതായി റിപ്പോർട്ട്

ബോസ്റ്റൺ: ആരാധകരും ഫുട്‌ബോൾ പ്രേമികളെയും അമ്പരപ്പിച്ച തോൽവിയായിരുന്നു ഇത്തവണ ജർമനിയുടേത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായത്. 2014-ൽ കിരീടമുയർത്തിയ ശേഷം ജർമൻ ടീം ഇതുവരെ പ്രീക്വാർട്ടർ കളിച്ചിട്ടില്ല. ഇപ്പോഴിതാ പരാജയത്തിനു പിന്നാലെ പെനാൽറ്റി എടുക്കാനുള്ള ടീമിന്റെ ആത്മവിശ്വാസമില്ലായ്മയും പുറത്തുവരികയാണ്. ഷൂട്ടൗട്ടിൽ 3-2 ന് ആയിരുന്നു ജർമനിയുടെ തോൽവി. ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ

ലോകകപ്പിൽ ജർമനിയെ മുട്ടുകുത്തിച്ചു; പരാഗ്വേയിൽ ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ജർമനിയെ ഞെട്ടിച്ച് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ് പാരഗ്വായ്. റൗണ്ട് ഓഫ് 32-ൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3നായിരുന്നു പാരഗ്വായുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീണ്ടത്. ഈ അവിസ്മരണീയ നേട്ടത്തിന്റെ ആവേശത്തിൽ, പാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെന രാജ്യത്ത് ജൂൺ 30 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് ഒരുമിച്ച് ആഘോഷിക്കാൻ

സലാ കളം വിട്ടത് പരിക്കിനെത്തുടർന്ന്; ഔദ്യോഗിക വിശദീകരണവുമായി പരിശീലകൻ രംഗത്ത്

വാഷിങ്ടൺ: ലോകകപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കളംവിട്ടത് ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നെന്ന് പരിശീലകൻ ഹൊസാം ഹസൻ. 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോ ഇറങ്ങി. സലായുടെ പരിക്ക് വിലയിരുത്തുകയാണെന്നും ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിലും കൂടുതൽ പരിശോധന നടത്തുമെന്നും കോച്ച് അറിയിച്ചു. സലായുമായി സംസാരിച്ചെന്നും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു . ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യമായാണ് ഈജിപ്ത് യോഗ്യത നേടുന്നത്. അതേസമയം ഇറാനെതിരായ മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

ലോകകപ്പ് നോക്കൗട്ട് ചിത്രം തെളിയുന്നു; കാനഡ-സൗത്ത് ആഫ്രിക്ക, ബ്രസീൽ-ജപ്പാൻ പോരാട്ടങ്ങൾ പ്രഖ്യാപിച്ചു; 18 ടീമുകൾ റൗണ്ട് ഓഫ് 32-ൽ.

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൗണ്ട് ഓഫ് 32-ലെ മൂന്ന് മത്സരങ്ങളുടെ കൃത്യമായ ചിത്രം പുറത്തുവന്നു. ഇനി ഗ്രൂപ്പ് ഡി-യിലെ മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ 18 ടീമുകളാണ് ഇതിനോടകം തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. ആതിഥേയ രാജ്യങ്ങളായ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. റൗണ്ട് ഓഫ് 32: പ്രഖ്യാപിച്ച സൂപ്പർ പോരാട്ടങ്ങൾ തീയതിയും സമയവും (IST) മത്സരങ്ങൾ ജൂൺ 29 (തിങ്കൾ), പുലർച്ചെ 12:30