പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ചിലർക്ക് വിഷമമാണ്. 2026 ഫിഫ ലോകകപ്പിന്റെ ആവേശം കൊടുമുടി കയറുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഒരു 40-കാരന്റെ വിരൽത്തുമ്പുകളിലേക്ക് നോക്കി അത്ഭുതപ്പെടുകയാണ്. വമ്പൻ ക്ലബ്ബുകളുടെ കോടികളുടെ പകിട്ടില്ല, പ്രായത്തിന്റെ ആനുകൂല്യങ്ങളില്ല, കളിക്കളത്തിൽ കാവൽ നിൽക്കാൻ സ്വന്തമായി ഒരു ക്ലബ്ബ് പോലുമില്ല! പക്ഷേ, നെഞ്ചുറപ്പും ആത്മവിശ്വാസവും കൈമുതലായുള്ള കേപ് വെർദെയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ജൊസിമർ ജോസെ എവോറ ഡയസ് എന്ന ‘വോസീന്യ’ ഇന്ന് ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട കാവൽമാലാഖയാണ്.
കളിക്കളത്തിൽ കൊടുങ്കാറ്റായി പെയ്തിറങ്ങുന്ന ഒരു മനുഷ്യൻ. എതിരാളികളുടെ പ്രതിരോധ കോട്ടകളെ നിഷ്പ്രയാസം തകർത്തെറിയുന്ന വേഗതയും കൃത്യതയും. നോർവേയുടെ സൂപ്പർ താരം ഏർലിങ് ഹാലണ്ടിനെക്കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രമാണിത്. എന്നാൽ, മൈതാനത്തെ ഈ കരുത്തിന് പിന്നിൽ അത്രയെളുപ്പമല്ലാത്ത, എന്നാൽ കൗതുകമുണർത്തുന്ന ഒരു കഠിനമായ ജീവിതശൈലിയുണ്ടെന്ന് എത്രപേർക്കറിയാം? കായിക ലോകത്താകെ അതിശയിപ്പിക്കുന്നതാണ് ഹാലണ്ടിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ. ഹാലണ്ടിൻ്റെ ഭക്ഷണ ശീലങ്ങൾ കേട്ടാൽ ആരും ഒന്നു മൂക്കത്ത് വിരൽ വെച്ചുപോകും. പശുവിൻ്റെ കരളും ഹൃദയവുമാണ് ഈ
ലൊസാഞ്ചലസ്:പകരക്കാരൻ മിഖേൽ മെറീനോയുടെ ഗോളിൽ സമനിലയിൽ നിന്ന് കരകയറി ലോകചാംപ്യന്മാരായ സ്പെയിൻ. ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. 88-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിനായി വിജയഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്‌പെയിനിനായി സ്‌കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ ഗോൾ നേടി. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന
ഈ ലോകകപ്പിൽ വളരെ പെട്ടെന്ന് ആരാധക ഹൃദയം കീഴടക്കിയ ചില കളിക്കാരാണുള്ളത്. അതിലൊരു കളിക്കാരനാണ് ഹാളണ്ട്. ഗൂഗിളിൽ എർലിങ് ഹാളണ്ടിനെ തിരയുന്നവർക്ക് സർപ്രൈസ്. ഫിഫ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ നോർവീജിയൻ ഫോർവേഡിനെ ഇന്റർനെറ്റിൽ തിരയുന്നവർക്ക് വേണ്ടിയാണ് ഈ ഗൂഗിൾ വിസ്മയം. ഹാളണ്ടിനോടുള്ള ആദരം പ്രകടിപ്പിക്കാനാണ് സെർച്ച് എൻജിനിലെ ഈ പ്രത്യേക ഫീച്ചർ. ഗൂഗിളിൽ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ ലിങ്കുകൾക്ക് പുറമെ, പരമ്പരാഗത നോർവീജിയൻ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങൾ സ്‌ക്രീനിന്റെ
ബ്രിസ്ടോൾ: നാലാം ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ദയനീയ തോൽവി. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവി. ക്യാപ്റ്റനായി നിയമിതനായശേഷം ഇതുവരെ ഒന്നിൽപ്പോലും വിജയം കാണാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടില്ല. ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ശ്രേയസ്. അയർലൻഡിനെതിരായ
ബോസ്റ്റൺ :മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. 60-ാം എംബാപ്പെയും 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ഫ്രാന്‍സിനായി വല കുലുക്കി. ഫ്രാന്‍സിന്റെ നിരവധി ഗോള്‍ ശ്രമങ്ങളെയാണ് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച സേവുകള്‍ നൽകി
ഡാലസ് : അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ ത്രില്ലർ പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിൽ ആദ്യം പിന്നിലായിരുന്ന അർജന്റീന, അവസാന നിമിഷങ്ങളിൽ മികച്ച കളി പുറത്തെടുത്താണ് ഈ ആവേശ വിജയം സ്വന്തമാക്കിയത്. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ഈ ഐതിഹാസിക വിജയത്തിന്റെ ആവേശം അടങ്ങും മുൻപാണ് സ്റ്റേഡിയം ടണലിൽ ഇരു ടീമുകളിലെയും പരിശീലകർ തമ്മിൽ വാക്കുതർക്കം അരങ്ങേറിയ ദൃശ്യങ്ങൾ പുറത്തുവരുന്നത് . മത്സരത്തിലെ
ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് അഞ്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി അടുത്ത ലോക കപ്പിൽ കളിക്കാം . 2010 ജൂൺ 17-ന് കാലിഫോർണിയയിലെ ലാ മെസയിൽ ജനിച്ചതിനാൽ തന്റെ ജന്മസ്ഥലം വഴിയാണ് യുഎസ്എക്കു ബൂട്ടു കെട്ടാൻ യോഗ്യത നേടുന്നത് . അതുപോലെ, പിതാവ് റിയൽ മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് സ്പെയിനിൽ താമസിക്കുകയും അവിടുത്തെ അക്കാദമിയിൽ പരിശീലനം നേടുകയും ചെയ്തതുകൊണ്ടും, റൊണാൾഡോയ്ക്ക് സ്പാനിഷ് പാസ്‌പോർട്ട് ഉള്ളതുകൊണ്ടും സ്പെയിനിന് വേണ്ടിയും അവന് ബൂട്ടണിയാം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പിതാവ് കളിച്ചിരുന്ന സമയത്ത് ഇംഗ്ലണ്ടിൽ
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, ബെൽജിയം താരം റൊമേലു ലുക്കാക്കുവും സംഘവും നടത്തിയ ഗോളാഘോഷം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ ട്രേഡ്മാർക്ക് ഡാൻസ് ചുവടുകൾ അനുകരിച്ചായിരുന്നു ഈ പരിഹാസ നൃത്തം. മത്സരത്തിൽ ബെൽജിയം 4-1 ന് വിജയിച്ചപ്പോൾ, ഇൻജുറി ടൈമിൽ ടീമിന്റെ നാലാം ഗോൾ നേടിയ ശേഷമായിരുന്നു ലുക്കാക്കുവിന്റെ ഈ പ്രതികരണം. അമേരിക്കൻ താരം ഫോളാരിൻ
മുംബൈ: പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമായ ധോണിയുമായി ഉപമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് പിറന്നാളാശംസകൾ നേർന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ആശംസാക്കുറിപ്പ് കുറച്ചുസമയത്തിനകം അരലക്ഷത്തോളം പേരുടെ ലൈക്കും നേടുകയായരുന്നു. ‘ധോണി വെള്ളച്ചാട്ടത്തിനടുത്തേക്ക് എളുപ്പത്തിൽ ആർക്കും എത്താനാവില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്നുമണിക്കൂർ നടന്നുപോയാലേ ഇത് കാണാനാവൂ. മുകളിൽ തികച്ചും ശാന്തമാണ്. ഉള്ളിൽ










