കഥ മാറിയത് ഒന്നര മിനിറ്റിൽ! മെക്സിക്കൻ കോട്ട തകർത്ത് ഇംഗ്ലണ്ടിന്റെ തകർപ്പൻ തിരിച്ചുവരവ്; ഇനി വരുന്നത് ഇംഗ്ലണ്ട് – നോർവെ പോരാട്ടം

മെക്സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ, നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിലാണ് മെക്സിക്കൻ വെല്ലുവിളിയെ ഇംഗ്ലണ്ട് മറികടന്നത്. പ്രീ-ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും 90 സെക്കൻഡുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ട ഗോളുകളാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. എന്നാൽ

ലോകത്ത് ബ്രസീലിന് തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീം! കാനറികളെ വീഴ്ത്തി ഹാലണ്ടും സംഘവും ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ

ന്യൂയോർക്ക്: ലോക ഫുട്ബോളിലെ വൻമരങ്ങളായ ബ്രസീലിന് മുന്നിൽ ഒരിക്കൽക്കൂടി തലകുനിക്കാതെ തങ്ങളുടെ ആധിപത്യം തുടർന്ന് നോർവേ. ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ-ക്വാർട്ടറിലെ തോൽവിയോടെ ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾ കനത്ത കണ്ണീരോടെ അവസാനിച്ചപ്പോൾ, കളിമുറ്റത്ത് കാനറികൾക്ക് മുന്നിൽ വീഴാത്ത ഒരേയൊരു ടീമെന്ന തങ്ങളുടെ റെക്കോർഡ് നോർവേ ഒരിക്കൽക്കൂടി കാത്തുസൂക്ഷിച്ചു. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആർക്കും അവകാശപ്പെടാനില്ലാത്ത ഒരു

തീരാത്ത ലോകകപ്പ് സ്വപ്നവുമായി സുൽത്താൻ പടിയിറങ്ങുന്നു; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

ന്യൂയോർക്ക്: ഫുട്ബോൾ മൈതാനങ്ങളെ വിസ്മയിപ്പിച്ച ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പിൽ നോർവെയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിനാലുകാരനായ താരം തന്റെ പടിയിറക്കം പ്രഖ്യാപിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന പകിട്ടോടെയാണ് കാനറിപ്പടയുടെ പത്താം നമ്പർ ജേഴ്സി നെയ്മർ അഴിച്ചുവെക്കുന്നത്. 16 വർഷം നീണ്ടുനിന്ന കരിയറിലാണ് ഇതോടെ അവസാനമാകുന്നത്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ 130 മത്സരങ്ങളിൽ നിന്ന്

ചരിത്രമെഴുതി ഈജിപ്ത്; ഡാലസിനെ വിറപ്പിച്ച ത്രില്ലറിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക്; ഇത് ആഫ്രിക്കൻ പടയുടെ ആഘോഷരാവ്!

ഡാലസ്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിലേക്ക് ആഫ്രിക്കൻ കരുത്തിന്റെ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്ത് ഈജിപ്ത്. ഡാലസിൽ നടന്ന രണ്ടാം റൗണ്ടിലെ രക്തം തിളയ്ക്കുന്ന പോരാട്ടത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച്, ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തകർത്ത് ഈജിപ്ത് ആദ്യമായി ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണത്തിലേക്ക് നീങ്ങിയത്. അവസാന വിസിൽ മുഴങ്ങിയ നിമിഷം ഗ്രൗണ്ടിൽ കണ്ടത് ഒരു ജനതയുടെ പതിറ്റാണ്ടുകളായുള്ള

ഇംഗ്ലണ്ട് ‘വയാഗ്ര’ ഉപയോഗിച്ച് മെക്‌സിക്കോയെ നേരിടും

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ മെക്സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനു വേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ക്ക് ‘വയാഗ്ര’ ഉപയോഗിക്കാന്‍ അനുമതി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7,350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – മെക്സിക്കോ മത്സരം നടക്കുക. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ ഓക്സിജന്‍ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതല്‍ മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. വയാഗ്രയിലെ പ്രധാന ഘടകമായ

സഞ്ജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് തക്ക മറുപടി; സപ്പോർട്ടുമായി എത്തിയ ആ മുൻ താരം ആര്?

ലണ്ടൻ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും നിർണ്ണായക സാന്നിധ്യമായ സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് രംഗത്ത്. പ്രമുഖ കായിക മാധ്യമമായ ‘ക്രിക്ബസിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ് കണ്ടെത്താനാകാതെ സഞ്ജു ബുദ്ധിമുട്ടിയതോടെ, സോഷ്യൽ മീഡിയയിലടക്കം താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സഞ്ജുവിനെ മാറ്റി യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിലെത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കാം, പ്രത്യേക അനുമതി വേണ്ട

ലണ്ടൻ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടുന്ന പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾക്കും ബാറുകൾക്കും പ്രവർത്തന സമയം നീട്ടിനൽകി യു.കെ. സർക്കാർ.ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെ തുറന്നുപ്രവർത്തിക്കാൻ ലൈസൻസിങ് നിയമങ്ങളിൽ താത്കാലിക ഇളവാണ് അനുവദിച്ചിരിക്കുന്നത് . ഇളവ് നിലവിൽ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകൾക്കും ബാറുകൾക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല. മെക്‌സിക്കോ സിറ്റിയിൽ യു.കെ. സമയം പുലർച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാൻ പബ്ബുകളിലും

ജോട്ടയുടെ ഓർമ്മകളിൽ പോർച്ചുഗൽ : ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ റൌണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസും നേടിയ ഗോളുകളുടെ കരുത്തിൽ പോർച്ചുഗലിന്റെ ഈ വിജയത്തിളക്കത്തിലും കായികപ്രേമികളുടെ മനസ്സിൽ മുഴുവൻ മുൻ താരം ഡിയോഗോ ജോട്ടയുടെ ഓർമ്മകളായിരുന്നു. കൃത്യം ഒരു വർഷം മുൻപ് 2025 ജൂലൈ 3-നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്പെയിനിൽ വച്ചുണ്ടായ ആ ദാരുണമായ കാറപകടത്തിലാണ് ജോട്ടയും അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെടുന്നത്. കരിയറിന്റെ ഏറ്റവും മികച്ച

‘ആവേശത്തിൽ ഞാൻ അത് ചെയ്യില്ല!’ വിരമിക്കൽ തീരുമാനത്തിൽ സഹോദരിയെ തിരുത്തി റൊണാൾഡോ പറഞ്ഞത് കേട്ടോ?

ന്യൂയോർക്ക്: 2026 ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സഹോദരി കാറ്റിയ അവെയ്റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാറ്റിയയുടെ വെളിപ്പെടുത്തൽ. ലോകകപ്പിലെ നിർണായകമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരേ മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സഹോദരിയുടെ ഈ പ്രതികരണം. എന്നാൽ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ ടീം വിജയം വരിച്ചതിന് പിന്നാലെ റൊണാൾഡോ തന്നെ ഈ വാർത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള

മെസിയും എംബാപ്പെയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍: വരും ദിവസങ്ങളിലെ ഗോളുകള്‍ നിര്‍ണായകം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ കിരീട നേട്ടത്തേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് നേടുന്നത് ആരാവും എന്നതിനാണ്. പ്രധാന താരങ്ങളെല്ലാം ഗോളടിച്ചുകൂട്ടുകയാണ് ഓരോ മത്സരത്തിലും.അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും ആറു ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചാണ്. കൂടാതെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നും നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ചു ഗോളുകളുമായി പിന്നിലുണ്ട്. ലയണല്‍ മെസി (6 ഗോളുകള്‍) – ടൂര്‍ണമെന്റിന്റെ തുടക്കം മികച്ച ഫോമിലുള്ള മെസി, അള്‍ജീരിയക്കെതിരായ മത്സരത്തില്‍ തന്റെ