കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;

KSEB power cut Kerala electricity crisis World Cup കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ചിത്രം

തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്. ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്.

അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!

മ്യൂണിക്: ഫോട്ടോഗ്രാഫർമാർ ഈ ചിത്രം പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം

ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീന ജേഴ്‌സിയണിഞ്ഞ് ലാലേട്ടൻ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ നമ്മുടെ ലാലേട്ടനും. യു.എസിലെ കെൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സ്‌റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങളും പുറത്തുവന്നതോടെ അർജൻറീന ആരാധകരും ലാലേട്ടൻറെ ആരാധകരും സന്തോഷത്തിലാണ്. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്. അർജന്റീന

നോർവീജിയൻ എയർലൈൻ ഇൻസ്റ്റ ലോഗോ മാറ്റിയത് എന്തിന്? ലുക്ക് ഇഷ്ടമായെന്ന് ബ്രിട്ടീഷ് എയർവേയ്സ്

ന്യൂയോർക്ക്: ഫുട്ബോൾ കാലമായതിനാൽ എവിടെതിരിഞ്ഞാലും പന്തയങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട ഒരു പന്തയവിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങ് ആകാശത്തും ഫുട്ബോൾ മാമാങ്കത്തിൻറെ പ്രതിഫലനമുണ്ടെന്നതിന് ഉദാഹരണമാണിത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സുമായി നടന്ന പന്തയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ മാറ്റി നൊർവീജിയൻ എയർ ഷട്ടിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – നോർവെ മത്സരത്തിലെ തോൽക്കുന്ന രാജ്യത്തെ എയർലൈൻ, തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ ഒരുദിവസത്തേക്ക് എതിരാളിയുടെ ലോഗോയാക്കി മാറ്റണമെന്നതായിരുന്നു പന്തയം. ഇതിന്

അർജൻറീന കളിക്കളത്തിൽ കറുത്ത ആംബാൻ്റ് ധരിച്ചെത്തിയത് എന്തിന്?

കൻസാസ് സിറ്റി: സ്വിറ്റ്സർലൻഡിനെതിരായ 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന കളിക്കാർ കറുത്ത ആംബാൻഡ് ധരിച്ചെത്തിയത് എന്തുകൊണ്ടെന്നാണ് കാണികൾ ആദ്യനിമിഷങ്ങളിൽ തിരഞ്ഞത്. മുൻ അർജന്റീന ഇന്റർനാഷണൽ അന്റോണിയോ റാറ്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണിത്. ടീമിലെ അംഗങ്ങളും പരിശീലകരുമടക്കം എല്ലാവരും കറുത്ത ബാൻറ് ധരിച്ചതോടെയാണ് ആരാധകർക്കിടയിൽ ഇത് ചർച്ചക്ക് വഴിയൊരുക്കിയത്. “റാറ്റ” എന്ന് വിളിപ്പേരുള്ള റാറ്റിൻ, 1956 നും 1970 നും ഇടയിൽ ബോക്ക ജൂനിയേഴ്‌സിനായി 382 മത്സരങ്ങളിൽ കളിച്ചു, 28 ഗോളുകൾ നേടുകയും നാല് ലീഗ് കിരീടങ്ങൾ

വൈക്കിങ്സിനെ വീഴ്ത്തി ഇംഗ്ലണ്ട്, വൈക്കിങ് റോ ആഘോഷങ്ങൾക്ക് സമാപനം

നിമിഷനേരം കൊണ്ട് തൻറെ ശരീരഘടനയാലും തിളങ്ങുന്ന സ്വർണമുടികൊണ്ടും ആരാധകഹൃദയം കീഴടക്കിയ ഹാളണ്ടിനും നേർവേക്കും തിരിച്ചടി നൽകിയാണ് ഇംഗ്ലണ്ട് നാലാം തവണയും ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധിച്ചാണ് 2-1ന് വിജയം നേടിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ ഡബിൾ ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരം തന്നെ മാറ്റിമറിച്ചു. ഓരോ തവണയും വിജയത്തിന് ശേഷം വൈക്കിങ്

സെമിയിൽ ചുവടുറപ്പിച്ച് ഇംഗ്ലണ്ട്: നോർവേ മടങ്ങി

മയാമി: നോർവേ – ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് (2-1) നോർവേയെ വീഴ്ത്തി. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പാണ് നോർവേക്കായി ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ട് വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ടോർബോൺ

ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കൻ താരം മരണപ്പെട്ടതെങ്ങനെ? എന്താവും മരണകാരണം?

കേപ്ടൗൺ: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിരതാരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. ടീം ലോകകപ്പിൽനിന്ന് പുറത്തായി ഏതാനും ദിവസങ്ങൾക്കുശേഷമാണ് 25-കാരന്റെ മരണം. നോക്കൗട്ടിലെത്തിയെങ്കിലും ആതിഥേയരായ കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ഈ 25 വയസ്സുകാരൻ കളിച്ചിരുന്നു. ദക്ഷിണ കൊറിയയെ 1–0ന് തോല്‍പിച്ച മത്സരത്തിലും താരം പകരക്കാരനായി കളത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയോടെ കേപ്ടൗണിലെ വീട്ടിൽ ആഡംസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു മണിക്കൂറുകൾക്ക് മുൻപ് ജെയ്ഡൻ ആഡംസിന്റെ

1986-ലും ഇവർ ഇത് തന്നെയാണ് പറഞ്ഞത്! അർജന്റീനയെ ഫിഫ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി സ്കലോനി;

ഡാലസ്: 2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വിജയിപ്പിക്കാൻ ഫിഫയും റഫറിമാരും വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ പരിശീലകൻ ലയണൽ സ്കലോനി പൂർണ്ണമായി തള്ളി. സ്വിറ്റ്സർലൻഡുമായുള്ള നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിമർശകർക്കെതിരെ പ്രതികരിച്ചത്. തങ്ങൾ വീണ്ടും ലോകകിരീടം ചൂടുന്നത് കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ ചമയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റൗണ്ട് ഓഫ് 16-ൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ നാടകീയമായ 3-2 വിജയത്തിന് ശേഷമാണ് ഈ വിവാദങ്ങൾ ഉയർന്നത്. മത്സരത്തിൽ

ഡോർട്മുണ്ടിലെ കൂട്ടുകാർ ഇന്ന് എതിരാളികൾ; ഹാലൻഡും ബെല്ലിങ്ഹാമും നേർക്കുനേർ, ഇന്ന് അവസാനിക്കുക ആരുടെ ലോകകപ്പ് സ്വപ്നം?

മിയാമി : ഇന്ന് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ ഇംഗ്ലണ്ടും നോർവേയും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് വെറുമൊരു പോരാട്ടത്തിനല്ല. മിയാമിലെ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത് മൈതാനത്തെ ഏറ്റവും സുന്ദരമായ ഒരു സൗഹൃദത്തിന്റെ വൈകാരിക പരീക്ഷണത്തിനാണ്. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ ഒരുമിച്ച് പന്തുതട്ടി, പരസ്പരം കെട്ടിപ്പിടിച്ച് ഗോളുകൾ ആഘോഷിച്ച ജൂഡ് ബെല്ലിങ്ഹാമും എർലിങ് ഹാലൻഡും ഇന്ന് ഒരേ ലോകകപ്പ് വേദിയിൽ പരസ്പരം എതിർചേരികളിൽ അണിനിരക്കുകയാണ്. ഒരു കളി ജയിക്കാൻ തന്ത്രങ്ങളും കരുത്തും