ഈ ലോകകപ്പിൽ വളരെ പെട്ടെന്ന് ആരാധക ഹൃദയം കീഴടക്കിയ ചില കളിക്കാരാണുള്ളത്. അതിലൊരു കളിക്കാരനാണ് ഹാളണ്ട്. ഗൂഗിളിൽ എർലിങ് ഹാളണ്ടിനെ തിരയുന്നവർക്ക് സർപ്രൈസ്. ഫിഫ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ നോർവീജിയൻ ഫോർവേഡിനെ ഇന്റർനെറ്റിൽ തിരയുന്നവർക്ക് വേണ്ടിയാണ് ഈ ഗൂഗിൾ വിസ്മയം. ഹാളണ്ടിനോടുള്ള ആദരം പ്രകടിപ്പിക്കാനാണ് സെർച്ച് എൻജിനിലെ ഈ പ്രത്യേക ഫീച്ചർ. ഗൂഗിളിൽ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ ലിങ്കുകൾക്ക് പുറമെ, പരമ്പരാഗത നോർവീജിയൻ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങൾ സ്‌ക്രീനിന്റെ അടിയിലൂടെ തുഴഞ്ഞ് ഒരു പോപ്പ്-അപ്പ് ജനറേറ്റ് ചെയ്യപ്പെടുന്നു.
ഡ്രം മുഴക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. മൗസ് കഴ്‌സർ സ്‌ക്രീനിലൂടെ നീങ്ങുമ്പോൾ ഇത് കേൾക്കാം. ഗൂഗിളിന്റെ ഈ ഫീച്ചറെ തൻറെ സോഷ്യൽ മീഡിയയിലൂടെയാണ് ഹാളണ്ട് ആരാധകരെ അറിയിച്ചത്. ‘ഇന്ന് ചെയ്യാനുള്ള ഒരു കാര്യം… ഗൂഗിളിൽ എന്റെ പേര് സെർച്ച ചെയ്യുക,’ ഹാളണ്ട് ഇമോജിക്കൊപ്പം സാമൂഹിക മാധ്യമത്തിൽ ഇങ്ങനെയാണ് പോസ്റ്റ് ചെയ്തത്. 2016-ൽ, കൗമാരക്കാരനായിരുന്ന ഹാളണ്ട് നോർവേയിലെ ബ്രിൻ എന്ന ക്ലബ്ബിന് വേണ്ടി കളിക്കുന്ന സമയത്താണ് ഈ മൂവർസംഘം ‘കൈഗോ ജോ’ എന്ന ഗാനം പുറത്തിറക്കുന്നത്. അതും കഴിഞ്ഞ ദിവസങ്ങളിൽ ഹാളണ്ട് പങ്ക് വച്ചിരുന്നു.
ലോകത്ത് ബ്രസീലിന് തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീം! കാനറികളെ വീഴ്ത്തി ഹാലണ്ടും സംഘവും ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ


സെമിയിൽ ചുവടുറപ്പിച്ച് ഇംഗ്ലണ്ട്: നോർവേ മടങ്ങി







