ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൗണ്ട് ഓഫ് 32-ലെ മൂന്ന് മത്സരങ്ങളുടെ കൃത്യമായ ചിത്രം പുറത്തുവന്നു. ഇനി ഗ്രൂപ്പ് ഡി-യിലെ മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ 18 ടീമുകളാണ് ഇതിനോടകം തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. ആതിഥേയ രാജ്യങ്ങളായ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
റൗണ്ട് ഓഫ് 32: പ്രഖ്യാപിച്ച സൂപ്പർ പോരാട്ടങ്ങൾ
ഗ്രൂപ്പ് എഫിലെ അവസാന ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് നെതർലൻഡ്സിനൊപ്പം ജപ്പാനും സ്വീഡനും നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന നിർണ്ണായക മത്സരത്തിൽ ജപ്പാൻ സ്വീഡനെ 1-1 എന്ന സമനിലയിൽ തളച്ചു. 56-ാം മിനിറ്റിൽ ഡെയ്സെൻ മെയ്ദയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 62-ാം മിനിറ്റിൽ ആന്റണി എലാംഗയിലൂടെ സ്വീഡൻ മറുപടി ഗോൾ കണ്ടെത്തി നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് 3-1 ന് ടുണീഷ്യയെ തകർത്തു.
ഗ്രൂപ്പ് ഇ-യിൽ നിന്ന് വമ്പന്മാരായ ജർമ്മനിക്ക് പുറമെ ഐവറി കോസ്റ്റും ഇക്വഡോറും റൗണ്ട് ഓഫ് 32 ഉറപ്പിച്ചു കഴിഞ്ഞു. അവസാന മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും 6 പോയിന്റും മികച്ച ഗോൾ ശരാശരിയുമുള്ള ജർമ്മനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കളായത്. രണ്ട് ജയത്തോടെ 6 പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഡി മത്സരങ്ങൾ കൂടി കഴിയുന്നതോടെ നോക്കൗട്ടിലെ മുഴുവൻ ടീമുകളുടെയും ചിത്രം വ്യക്തമാകും.
തകർച്ചയിൽനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെരുനേൽപ്പ്; ഈജിപ്തിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ


എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം







