അറ്റ്ലാന്റ : പരാജയത്തിന്റെ വക്കിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് നിലവിലെ ലോക ചാമ്പ്യന്മാർ. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം വിസ്മയകരമായ തിരിച്ചുവരവ് നടത്തിയ അർജന്റീന പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തകർത്ത് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ നാടകീയ പോരാട്ടത്തിനൊടുവിലാണ് മെസ്സിയും സംഘവും അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ആഫ്രിക്കൻ കരുത്തരായ ഈജിപ്ത് അർജന്റീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മൊസ്തഫ സീക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് രണ്ട് ഗോളുകളുടെ അപ്രതീക്ഷിത ലീഡ് നേടി. ഇതിനിടയിൽ മത്സരത്തിന്റെ 20-ാം മിനിറ്റിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് ക്യാപ്റ്റൻ ലയണൽ മെസ്സി പാഴാക്കിയത് ആരാധകരെ നിരാശരാഴ്ത്തി. ഈ ടൂർണമെന്റിൽ മെസ്സി പാഴാക്കുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്. മുൻ ലോകകപ്പുകളിൽ ഐസ്ലൻഡിനെതിരെയും പോളണ്ടിനെതിരെയും പെനാൽറ്റി പിഴവുകൾ വന്നിട്ടും പിന്നീട് ശക്തമായി തിരിച്ചുവന്ന ചരിത്രം അർജന്റീന ഇവിടെയും ആവർത്തിക്കുന്നതാണ് പിന്നീട് കണ്ടത്.
തകർച്ചയിൽ നിന്ന് ടീമിനെ നയിക്കാൻ ക്യാപ്റ്റൻ തന്നെ മുന്നിട്ടിറങ്ങിയതോടെ കളി മാറി. 79-ാം മിനിറ്റിൽ മെസ്സിയുടെ അളന്നുമുറിച്ച പാസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേരോ അർജന്റീനയുടെ ആദ്യ ഗോൾ മടക്കി. പെനാൽറ്റി കിക്കിന് പ്രായശ്ചിത്തമെന്നോണം 83-ാം മിനിറ്റിൽ തന്റെ ട്രേഡ്മാർക്ക് ശൈലിയിലുള്ള ഒരു ക്ലാസ്സിക് ഗോളിലൂടെ മെസ്സി അർജന്റീനയെ ഒപ്പമെത്തിച്ചു. ഒടുവിൽ കളി ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ലൗട്ടാരോ മാർട്ടീനസിന്റെ ക്രോസിൽ നിന്നും എൻസോ ഫെർണാണ്ടസ് തൊടുത്ത ഹെഡ്ഡർ ഈജിപ്ഷ്യൻ വല കുലുക്കിയതോടെ അർജന്റീന ക്വാർട്ടർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു.
ലോകകപ്പ് പുറത്താകലിൽ വൻ വിവാദം; നിർണായക പെനാൽറ്റി എടുക്കാൻ നാല് ജർമൻ താരങ്ങൾ വിസമ്മതിച്ചതായി റിപ്പോർട്ട്
ഈ ആവേശ വിജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. ജൂലൈ 12 ശനിയാഴ്ച കാൻസസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം നടക്കുക.


ലോകത്ത് ബ്രസീലിന് തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീം! കാനറികളെ വീഴ്ത്തി ഹാലണ്ടും സംഘവും ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ







