പേമാരിയിൽ മൂന്ന് സംസ്ഥാനങ്ങൾ ദുരിതത്തിൽ; കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡിൽ വ്യാപക നാശം മഴക്കെടുതിയിൽ 22 മരണം; രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ

ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ജമ്മു കശ്മീരിനെയാണ്. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാർ മരിച്ചുഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു

100 ദിവസം ഒളിവിൽ… വാരണാസിയിൽ നിന്ന് തുടങ്ങി ഞെട്ടിക്കുന്ന ആൾമാറാട്ടം വരെ: അറസ്റ്റ് കീഴടങ്ങാനെത്തുമ്പോൾ, ഡോ. റാമിന്റെ രഹസ്യ യാത്ര

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് നൂറാം ദിനം പിന്നിടുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. എം.കെ. റാം പിടിയിലാകുന്നത്. നൂറുദിവസത്തെ ഒളിവുജീവിതം സംഭവബഹുലമായിരുന്നു.  നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്. ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ സഹായത്തിനുണ്ടായിരുന്നു. പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. ഇതിന്

₹1000 കോടിയുടെ അന്തർസംസ്ഥാന ലഹരി റാക്കറ്റ് പൊളിഞ്ഞു; 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിയിൽ, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

Narcotics seizure evidence

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ​ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ

യമാലിന്റെ ഗോൾ ആഘോഷം കവർന്ന് അനിയൻ; സ്‌ക്രീനിൽ ചേട്ടനെ കണ്ടപ്പോൾ ആർത്തുവിളിച്ച് ഓടിയെത്തി

‘ഇത് കെയ്നിന്റെ ലോകമാണ്. നമ്മളെല്ലാം ഇവിടെ ജീവിക്കുന്നുവെന്നേയുള്ളൂ.’ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിന്റെ സഹോദരൻ കെയ്ൻ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റാണിത്. ഈ ലോകകപ്പിൽ മൈതാനത്തിനകത്ത് ഒരുപാട് താരങ്ങളുടെ ഉദയം നമ്മൾ കണ്ടു. എന്നാൽ, ഗാലറിയിലെ ആഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മൂന്നു വയസുകാരനാണ് ലമിൻ യമാലിന്റെ അർദ്ധസഹോദരൻ കെയ്ൻ. പത്തൊമ്പതുകാരനായ ലമിൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ തന്നെ അദ്ഭുതങ്ങൾ തീർക്കുന്നതിന് ലോകം സാക്ഷിയായി. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ

സിജെപി സമരപ്പന്തൽ പോലീസ് പൊളിച്ചു; നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി നേതാക്കൾ, മുന്നോട്ട് വെച്ചത് 3 ആവശ്യങ്ങൾ

CJP Protest Leaders

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 56 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Infant Choking Incident

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.

സംസ്ഥാനത്ത് പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22 (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നിർവ്വഹിക്കുന്നത്. വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൽ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പദവികളിലേക്ക് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കും. ലഹരിക്കെതിരെ ‘ഐ ക്യാൻ’

കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി

KoroHealth layoffs employee relief

തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും

ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ; ജയിലിനുള്ളിൽ കരച്ചിൽ, തൊട്ടടുത്ത പുരുഷ ജയിലിലുള്ള കാമുകനെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതി

Snake murder accused

ലഖ്നൗ: ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ജയിലിലെത്തിയ ആദ്യദിവസം മുഴുവൻ ദാമിനി പവാർ കരയുകയായിരുന്നുവെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലിൽ എത്തിച്ചത് മുതൽ ദാമിനി പവാർ കരയുകയായിരുന്നു. സഹതടവുകാരോട് അല്പനേരം മാത്രമാണ് സംസാരിച്ചത്.

“കോടതി വിശ്വാസം കാത്തു; എല്ലാവർക്കും നന്ദി, ഇനി ആ നാട്ടിലേക്കില്ലെന്ന് സുധാകരന്റെ മക്കൾ — ആശ്വാസത്തിനൊപ്പം വധശിക്ഷ നടപ്പാകുന്നതുവരെ ഭയം”

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ഉറ്റവരാരുമില്ലാത്ത നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു. ‘തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു. വധശിക്ഷ കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമര മരിക്കുന്നതുവരെയും ആ ഭയമുണ്ടാകും. അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?’- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകാതെ പറയുന്നു.