ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു . പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ് . വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി പറയുന്നു . പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറഞ്ഞു. ‘നിങ്ങളുടെ ഫ്രണ്ടിന്റെ
പാലക്കാട്/കാസർകോട്: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും സമരപരമ്പര ശക്തമാകുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.
Latest News, Latest News HD, National, national news, Special Story, Top News, Top News HD, Uncategorized
‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ
എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന
Latest News, Latest News HD, National, national news, Top News, Top News HD
“യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല”; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുമായി സർക്കാർ? അതിവേഗ കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് “വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ” ഉറപ്പാക്കാൻ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഉടന്‍ പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. 2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ
തൃശ്ശൂർ: വ്യവസായ നയം പോലെ സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിശ്വാസം. മര്യാദകൾ പാലിച്ച് ജനാധിപത്യപരമായി റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ
വെമ്പായം: വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36),
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് വ്യാപക പിന്തുണ . വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും കൂടുതൽ സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ










