ചർച്ചയ്ക്ക് തയ്യാറെന്ന് വാങ്ചുക്. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സി‍ജെപി. രാജി വേണമെന്ന നിലപാടിൽ മാറ്റമില്ല.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം.

എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു. സമരക്കാരുടെ മുകളില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ സമരം താത്കാലികമായി നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ അഭ്യര്‍ഥിക്കുമെന്ന് അറിയിച്ചുകൊണ്ട് ജെ പി നഡ്ഡയ്ക്കും ജിതേന്ദ്രസിങ്ങിനുമയച്ച കത്താണ് സോനം വാങ്ങ്ചുക് സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.