ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ സമ്പ്രദായത്തെ തന്നെ ഇത് അട്ടിമറിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തെന്നും രാഹുൽ പറഞ്ഞു.
‘അടിച്ചമർത്താൻ വിദ്യാർഥികൾ എന്താണ് ചെയ്തത്. അവർ കുറ്റവാളികൾ ആയിരുന്നില്ല. രാജ്യത്തെ വിദ്യാർഥികളെ കേൾക്കാനാണ് അവർ ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്. വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്’, രാഹുൽ പറഞ്ഞു.


“അങ്ങനെ എന്ത് കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് അച്ഛൻ്റെ പേര്”: ഈ മകനെയാണോ വീട്ടിൽ നിന്ന് പുറത്താക്കിയത്? ഇതുവരെ കേട്ടതെല്ലാം കള്ളമോ?; സത്യം പുറത്ത് കൊണ്ട് വന്ന് വിജയ്യുടെ മകൻ!
വൈഭവിന് ജീവിക്കണം, നമുക്കൊരുമിച്ച് കൈകോർക്കാം; മജ്ജ മാറ്റി വെയ്ക്കാൻ സഹായിക്കാം







