സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32) ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30) അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയതും ദുരൂഹത നിറഞ്ഞതുമായ വഴിത്തിരിവിലേക്ക് . മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയാണ് കഴിഞ്ഞദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് യുവതി വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട്
തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും
ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും. ഉസ്ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ
103 മത്സരങ്ങളുടെ ആവേശത്തിനൊടുവിൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള അവസാന പോരാട്ടം മാത്രം ബാക്കി. കാൽപ്പന്ത് മാമാങ്കത്തിലെ പുതിയ ചാമ്പ്യൻ ആരാകുമെന്ന ചോദ്യത്തിന് ഉത്തരം കുറിക്കാൻ ഇനി ഒരേയൊരു മത്സരം മാത്രം. അതിനായി ന്യൂജേഴ്സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം
തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ
ന്യൂയോർക്ക് : ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനയ്ക്കെതിരായ റഫറി തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് സ്പെയിൻ പ്രതിരോധ താരം എയ്മെറിക് ലാപോർട്ട് രംഗത്ത്. ഫുട്ബോളിൽ ആക്രമണോത്സുകമായ കളി ശിക്ഷിക്കപ്പെടാതെ പോകരുതെന്നാണ് തന്റെ നിലപാടെന്നും, സമീപകാല മത്സരങ്ങളിൽ അർജന്റീനയ്ക്ക് അനുകൂലമായ ചില റഫറി തീരുമാനങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ലാപോർട്ട് പറഞ്ഞു. സ്പെയിനിന്റെ എതിരാളികൾക്കെതിരെ അർജന്റീന സ്വീകരിക്കുന്ന ശാരീരിക കളിശൈലിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്പാനിഷ് പത്രം മാർകയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാപോർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, റഫറി
ലോകകപ്പ് ഫൈനലിൽ അർജന്റീന ഇറങ്ങുമ്പോൾ, എതിരാളികളായ സ്പെയിനിനൊപ്പം നിൽക്കുന്നത് ലോകത്തിന്റെ വലിയൊരു വിഭാഗം ആരാധകരും കൂടിയാണ്. ടൂർണമെന്റിലുടനീളം അൾജീരിയ, കേപ്വേർഡെ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കെല്ലാം കിട്ടിയ പിന്തുണ ഒരു കാര്യമേ കാണിക്കുന്നുള്ളൂ, അർജന്റീനയ്ക്കെതിരെ ആരു കളിച്ചാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് പലരുടെയും നിലപാട്. കടുത്ത വിമർശനം നേരിട്ട ഇംഗ്ലണ്ടിന് പോലും സെമിഫൈനലിന് മുൻപ് സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിത പിന്തുണ ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഫുട്ബോളിലെ ഏറ്റവും വിജയകരവും തിരിച്ചറിയാവുന്നതുമായ ടീമുകളിലൊന്നാണ് അർജന്റീനയെങ്കിലും, ഏറ്റവുമധികം ധ്രുവീകരണം സൃഷ്ടിക്കുന്ന ടീമുകളിലൊന്നും അതുതന്നെ. ദിയാഗോ
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.










