തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദം തിളച്ചു മറിയുമ്പോള്‍, അണിയറയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിമരുന്നിട്ട് സിപിഎം. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച്, കത്തിയമരുന്ന തീരദേശത്ത് ലത്തീന്‍ സഭയെ നെഞ്ചോട് ചേര്‍ക്കാനാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയ തീരദേശത്തെ വോട്ട് ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം വിഷയം സിപിഎം ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍
ചിലര്‍ അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ആത്മാവുകൊണ്ട് അടയാളപ്പെടുത്തും. ഐ നോബഡി എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി അത് തെളിയിച്ചു.ഇപ്പോഴിതാ സിനിമയ്ക്കപ്പുറം ജീവിതത്തെയും മാതൃത്വത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി. സ്വന്തമായി കുഞ്ഞ് വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള മാനസികാവസ്ഥ ഇല്ലെന്ന് തിരിച്ചറിവുണ്ടെന്നും പാര്‍വതി പറയുന്നു. ഒരു അമ്മയാകുക എന്നതിനേക്കാള്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട തീരുമാനം അമ്മയാകേണ്ട എന്നതാണെന്ന് തോന്നുന്നുവെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍
Trending, Trending Now
വി.ഐ.പി.കള്‍ വലിഞ്ഞുകയറുന്ന കട്ടേലയിലെ സ്പാ കേന്ദ്രത്തില്‍ തുമ്പ പോലീസിന്റെ മിന്നലാക്രമണം; കതക് തുറന്നപ്പോള്‍ ഞെട്ടിത്തറിച്ച് ഖാക്കി; മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകനും കൂട്ടാളിയും പിടിയില്‍; വിസാ കാലാവധി കഴിഞ്ഞ തായ് സുന്ദരിമാരെ വെച്ച് അനാശാസ്യവും മനുഷ്യക്കടത്തും; അണിയറയില്‍ വന്‍ സ്രാവുകള്‍?
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അതിസമ്പന്നരും പ്രമുഖരും ആഡംബര വാഹനങ്ങളില്‍ പാറിപ്പറന്നിറങ്ങുന്ന കട്ടേലയിലെ ആ സ്പാ കേന്ദ്രത്തിലേക്ക് തുമ്പ പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ഇരച്ചുകയറുമ്പോള്‍ അതൊരു സാധാരണ പരിശോധന മാത്രമായിരുന്നില്ല. എന്നാല്‍ അവിടെയുള്ള രഹസ്യമുറികളുടെ വാതില്‍ തുറന്നതോടെ പോലീസിന്റെ കണ്ണ് തള്ളിപ്പോയി. വിദേശ സുന്ദരിമാരെ തടവിലാക്കി, കോടികളുടെ അനാശാസ്യ കച്ചവടവും രാജ്യാന്തര മനുഷ്യക്കടത്തുമാണ് അവിടെ പൊടിപൊടിച്ചിരുന്നത്. അതിലുമേറെ ഞെട്ടിക്കുന്നത് മറ്റൊന്നുമല്ല; ഈ അനാശാസ്യ കേന്ദ്രം നിയന്ത്രിച്ചിരുന്നത് മുസ്ലീം ലീഗിലെ ഒരു മുന്‍ മന്ത്രിയുടെ അതിവിശ്വസ്തനായിരുന്ന മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ
Trending, Trending Now
അച്ഛന്റെ പോലീസ് യൂണിഫോമിന്റെ ഗാംഭീര്യവും അമ്മയുടെ കാരുണ്യത്തിന്റെ പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊണ്ട മകന്‍; പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ സര്‍ക്കാരും അംഗീകരിച്ചു; ഇ.ഡി. ആക്രമണക്കേസില്‍ അട്ടിമറി നീക്കം തകര്‍ത്ത് കമ്മീഷണര്‍; പ്രോസിക്യൂട്ടര്‍ തെറിച്ചു; അരുള്‍ ബി കൃഷ്ണ ഐപിഎസ് ലക്ഷ്യം നേടുമ്പോള്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിഭാഗവുമായി ഒത്തുകളിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിയെ തല്‍സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ റിപ്പോര്‍ട്ടും. പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഗീനാകുമാരിയെ അടിയന്തരമായി നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുമായ എ. സന്തോഷ് കുമാറാണ്
Trending, Trending Now
ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പല സങ്കീര്‍ണ്ണമായ കേസുകളുടേയും ചുരുളഴിച്ച ‘പെണ്‍പുലി’; അഴിമതിയുടെ കറ പുരളാത്ത കരിയറും സുതാര്യമായ പ്രവര്‍ത്തനശൈലിയും; കേരളത്തിലെ ഐപിഎസുകാരെ ഇനി ഈ കോയമ്പത്തൂരുകാരി നയിക്കും; ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറിയായി അജിതാ ബീഗം; ഇത് ചരിത്ര നിയോഗം
തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ്. അസോസിയേഷന്റെ അമരത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്‌സര്‍വേഷന്‍ ഐ.ജി ഐജിയായ അജിതാ ബീഗത്തെ അസോസിയേഷന്‍ സെക്രട്ടറിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എഡിജിപി യോഗേഷ് ഗുപ്തയാണ് അസോസിയേഷന്‍ പ്രസിഡന്റ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം എത്തുന്നതോടെ കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുകയാണ്. കേരളാ കാഡറിലെ ഏറ്റവും പ്രഗത്ഭരും ജനകീയരുമായ വനിതാ ഓഫീസര്‍മാരില്‍ ഒരാളായ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍ സര്‍ക്കാരിനെയും അന്വേഷണസംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, തുടരാന്‍ അവര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് വിവരം. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പോലീസ് നല്‍കിയ 13 നിര്‍ണ്ണായക കാരണങ്ങള്‍ തള്ളിക്കളഞ്ഞും, ‘പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ട’ എന്ന് കോടതിയില്‍ നിലപാടെടുത്തും ഗീനാകുമാരി സ്വയം പ്രതിരോധത്തിലായി. പോലീസിന്റെ കൃത്യമായ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിക്ക്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാകുകയും എന്നാല്‍ യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി മൗനം പാലിക്കുകയും ചെയ്യുന്ന മന്ത്രിപദവി പങ്കുവെക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. രണ്ടരക്കൊല്ലത്തിന് ശേഷം മാണി സി. കാപ്പന് മന്ത്രിസ്ഥാനം ലഭിക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അനൂപ് ജേക്കബ് അഞ്ചു വര്‍ഷവും മന്ത്രിയായി തുടരുമെന്നുമാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രിപദം കൈമാറേണ്ടി വരുമെന്ന തരത്തില്‍ യാതൊരുവിധ സൂചനയും യുഡിഎഫ് നേതൃത്വം അനൂപ് ജേക്കബിന് നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കില്ലെങ്കിലും മാണി സി. കാപ്പനെ തഴയാന്‍ യുഡിഎഫ് തയ്യാറല്ല.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍, തലസ്ഥാനത്തെ രാഷ്ട്രീയക്കളത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മേയര്‍ വി.വി. രാജേഷിനെ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങുമ്പോഴും, ബിജെപി ഭരണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന്‍ എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന്‍ തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം
കോഴിക്കോട്: കേരളത്തിന്റെ മദ്യനയത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ തത്വത്തില്‍ അംഗീകരിക്കാനാണ് മുന്നണിയുടെ തീരുമാനം. ബജറ്റില്‍ ഈ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അവതരിപ്പിച്ചതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുകൂല ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ നയപരമായ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ കാതല്‍ മദ്യനയത്തെയല്ല, മറിച്ച് മുന്നണി മര്യാദകളെയായിരുന്നു. ചര്‍ച്ചകളില്ലാതെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലെ










