ചെന്താമരയുടെ വിധി ദിനം പുറത്ത്; ‘ഗാന്ധിയല്ല’ എന്നുള്ള പ്രയോഗം : കോടതിയെ പോലും ബഹുമാനിക്കാത്ത ചെന്താമരയ്ക്ക് എന്ത് വിധി? നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് കോടതി!

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ കുറ്റം ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിച്ചു. 2025 ജനുവരി 27ന് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസും നാട്ടുകാരും ചേർന്ന് മലയിടുക്കുകളിൽ രണ്ട് ദിവസം നീണ്ട വൻ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ഫെബ്രുവരി അഞ്ചിന്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചെന്താമര മുൻപും കൊലക്കേസ് പ്രതിയായിരുന്നു എന്നതാണ് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. 2019ൽ പോത്തുണ്ടി സ്വദേശിനിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ഇയാൾ 2022ലാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിൽ താമസിച്ച് വരികയായിരുന്നു. ഇരട്ടക്കൊലപാതകം നടത്തിയതിന് പിന്നാലെ 2025 ഫെബ്രുവരി 18ന് പ്രതിയുടെ ആദ്യ കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
കേസിൽ അതിവേഗത്തിലാണ് അന്വേഷണസംഘം നടപടികൾ പൂർത്തിയാക്കിയത്.  2025 മാർച്ച് 3ന് സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. കൃത്യം നടന്ന് രണ്ടുമാസത്തിനുള്ളിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് ഹാജരാക്കി. 2025 ഫെബ്രുവരി 23 മുതൽ മെയ് 6 വരെയാണ് കോടതിയിൽ വിചാരണ നീണ്ടുനിന്നത്. വിസ്തരിച്ച 132 സാക്ഷികളിൽ 4 പേർ വിചാരണവേളയിൽ കൂറുമാറിയിരുന്നു.
കുറ്റക്കാരൻ എന്ന് കണ്ടത്തിയ കോടതിയുടെ തുടർ നടപടികൾ എന്താകും എന്നത് കാത്തിരിക്കുകയാണ് കേരളം. ചെന്താമര വിധി മറ്റന്നാൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷയോ, ജീവപര്യന്തമോ എന്ന ചോദ്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വധശിക്ഷയ്ക്ക് കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ്  സമൂഹമാധ്യമങ്ങളിലും വിധിയ്ക്ക് ശേഷം ഉയരുന്ന ചർച്ചകൾ. എന്നാൽ ഇന്നോ നാളെയോ മാത്രമാണ് വിധിയ്ക്ക് സാധ്യത. കേരളത്തെ നടുക്കിയ കൊലപാതകത്തിൽ കുറ്റക്കാരൻ എന്ന് വിധി വന്നശേഷവും ചെന്താമരയ്ക്ക് യാതൊരു ഭയവും ഇല്ലെന്ന് ചെന്താമരയുടെ വാക്കുകളിൽ നിന്ന് വ്യക്തം. “തൂക്കിക്കൊന്നോളൂ ” എന്ന വാക്കിൽ ചെന്താമര എല്ലാം പറഞ്ഞവസാനിപ്പിച്ചു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.