ഇന്റർവ്യൂ താരം എന്ന് മലയാളികൾ വാഴ്ത്തിയ ധ്യാൻ ശ്രീനിവാസൻ നടൻ ദിലീപിനെ ആരോപിച്ചു പറഞ്ഞ ഒരു തമാശ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റേതായ തനത് ശൈലിയിൽ എല്ലായിപ്പോഴും തമാശകളും കൗണ്ടറുകളും കൊണ്ട് സിനിമാ വേദികളെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമാ ലോഞ്ച് വേദി ചിരിയുടെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്.
ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സിനിമാ ലോകത്തെ അമ്പരപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ തന്റെ തനത് ശൈലിയിൽ പ്രസംഗം നടത്തിയത്. താൻ ഒരിക്കലും ആഗ്രഹിക്കാത്ത ‘അമ്മ’ സംഘടനയുടെ സാങ്കൽപിക പ്രസിഡന്റ് സ്ഥാനം പരസ്യമായി രാജിവയ്ക്കുന്നു എന്ന് പ്രഖ്യാപിച്ച ധ്യാൻ, ഭാവിയിൽ താൻ മടങ്ങിവന്നേക്കാമെന്ന സൂചനയും നൽകി.
അതുമാത്രമല്ല, തന്റെ മുഖ്യമന്ത്രി മോഹങ്ങളും അതിനു പിന്നിലെ കഥയും ധ്യാൻ വേദിയിൽ പരസ്യമാക്കി. വിജയ് തമിഴ്‌നാട്ടിൽ പാർട്ടി തുടങ്ങിയപ്പോൾ തനിക്കും അടുത്ത 15 വർഷത്തിനുള്ളിൽ സി.എം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതറിഞ്ഞ തന്റെ മെന്ററും സുഹൃത്തുമായ അജു വർഗ്ഗീസാണ് ‘ബേബി സ്റ്റെപ്പ്’ എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഉപദേശിച്ചത്.
താൻ ഓസ്‌ട്രേലിയയിലും അയർലൻഡിലും ഷോകളുമായി നടക്കുന്നതിനിടയിൽ, നാട്ടിൽ താൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന വാർത്ത പരന്നതിന് പിന്നിൽ അജു വർഗ്ഗീസിന്റെ പവർ ഗ്രൂപ്പ് ആണെന്ന് ധ്യാൻ വെളിപ്പെടുത്തി.
ഇതോടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഡയലോഗ് കേട്ട് വേദിയിലിരുന്നവർ ചിരിച്ചു തുടങ്ങിയത്. വാർത്ത കേട്ട് സ്വന്തം അമ്മ വിളിച്ച്, സ്ട്രെയിറ്റ് ഫോർവേഡ് ആയ നിന്നെയും അച്ഛനെയും പോലെയുള്ളവർക്ക് പറ്റിയ ഇടമല്ല അതെന്നും ചില കാര്യങ്ങൾക്ക് നേരെ കണ്ണടയ്ക്കേണ്ടി വരുമെന്നും ഉപദേശിച്ചതായും താരം കൂട്ടിച്ചേർത്തു.
എന്നാൽ ചടങ്ങിലെത്തിയ മറ്റ് അതിഥികളെ വെറുതെ വിടാനും നടൻ തയ്യാറായില്ല. ‘‘എന്റെ മെന്ററും പ്രിയ സുഹൃത്തും വഴികാട്ടിയും ഇപ്പോഴത്തെ പവർ ഗ്രൂപ്പിന്റെ തലവനുമായ അജു വർഗീസിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഞാൻ കുറച്ചുകാലമായി സിനിമകൾ കുറച്ച് സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമാണ്.
ഒരു ഷോയുമായി ബന്ധപ്പെട്ട് ഞാൻ ഓസ്‌ട്രേലിയയിൽ ആയിരിക്കുമ്പോൾ അജു എന്നെ വിളിച്ചു. തമിഴ്‌നാട്ടിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സിഎം ആകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, എന്റെ അടുത്ത 15 വർഷത്തെ ലക്ഷ്യം സിഎം ആകുക എന്നതാണെന്ന് ഞാൻ അജുവിനോട് തമാശയായി പറഞ്ഞു.
ഉടനെ അജു എന്നോട് പറഞ്ഞു, ‘‘നീ പെട്ടെന്ന് സിഎം ആകണ്ട, അതിന്റെ ആദ്യ പടിയെന്നോണം ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് ആകണം. വിജയ്‌യെപ്പോലെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് ജനമനസ്സുകൾ കീഴടക്കണം. അതിനുശേഷം പതിയെ സി.എം ആകാം.’’
അങ്ങനെ ഞാൻ അയർലൻഡിൽ ലാലേട്ടന്റെ ഷോയുമായി നിൽക്കുമ്പോൾ നാട്ടിൽ വാർത്ത വരുന്നു. ഞാൻ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന്. അജുവും കൂട്ടരും ചേർന്നാണ് ഈ വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ പവർ ഗ്രൂപ്പ് എന്ന് പറഞ്ഞാൽ ദിലീപേട്ടാ, നിങ്ങളല്ല അജു വർഗീസ് ആണ്.
റോണി ചേട്ടൻ (ഡോ. റോണി) ധരിച്ചിരിക്കുന്ന ഈ ‘എസ്’ അക്ഷരമുള്ള ടി-ഷർട്ട് കണ്ട് അത് ‘സൂപ്പർമാൻ’ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അത് നടി ശ്വേത മേനോനെ സൂചിപ്പിക്കുന്നതാണ്. വേറെ എന്തൊക്കെ അക്ഷരമുണ്ട് നിങ്ങൾക്ക് ഇടാൻ, എന്നിട്ടും ഇപ്പോഴും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ സ്ട്രോങ്ങ് ആയിട്ട് നിന്നുകൊണ്ട് ശ്വേത ചേച്ചിക്ക് ഇത്രയും സപ്പോർട് കൊടുത്തുകൊണ്ട് ഇവിടെ വരെ വന്നിരിക്കുകയാണ്.
എന്നാൽ പിന്നീട് അവിടുത്തെ ജനറൽ ബോഡി മീറ്റിങിൽ പങ്കെടുത്ത ശേഷം അജു തന്നെ എന്നോട് പറഞ്ഞു, ‘എടാ, അവിടെ വലിയ പ്രശ്നങ്ങളാണ്, നീ തൽക്കാലം പ്രസിഡന്റ് ആകണ്ട. നമുക്ക് സി.എം പദവിയും വേണ്ട, പകരം ഗവർണർ ആകാം, വലിയ പണിയൊന്നുമില്ലല്ലോ.’ ജനറൽ ബോഡിയിൽ വച്ച് പുള്ളി നടത്തിയ ഇംഗ്ലിഷ് പ്രസംഗത്തെക്കുറിച്ചും എന്നോടു പറയുന്നുണ്ടായിരുന്നു. കക്ഷി അവിടെ നടത്തിയ പ്രസംഗം ഭയങ്കര അടിപൊളി ആയിരുന്നുവെന്നും, അതിനെക്കുറിച്ച് മറ്റു പലരും പറഞ്ഞ വോയ്‌സ് നോട്ട് എനിക്ക് അയയ്‌ക്കുകയും ചെയ്തു.
ഇതിനിടയിൽ എന്റെ അമ്മ എന്നെ വിളിച്ച് ഉപദേശിച്ചിരുന്നു, ‘മോനെ, നീ ‘അമ്മ’യുടെ പ്രസിഡന്റ് ആകാൻ പോകുന്നു എന്ന് കേട്ടു. അത് ഒരിക്കലും പാടില്ല. നിന്റെ അച്ഛനെപ്പോലെയുള്ള, സ്ട്രെയിറ്റ് ഫോർവേഡ് ആയിട്ടുള്ള ആളുകൾക്ക് പറ്റിയ ഇടമല്ല അത്. അവിടെ ചില കാര്യങ്ങൾക്ക് നേരെ കണ്ണടയ്ക്കേണ്ടി വരും.’”
അമ്മ പറഞ്ഞത് എനിക്ക് മനസിലായില്ല. എന്തായാലും മുഖ്യമന്ത്രിയായി ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച എന്നെ എന്റെ ആഗ്രഹപ്രകാരമല്ലെങ്കിലും ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ വാശി കാണിച്ച എന്റെ മെന്റർ അജുവിനെ ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം, ഞാൻ ഒരിക്കലും ആകാൻ പാടില്ലാത്ത ഞാൻ ആഗ്രഹിക്കാത്ത ആ ‘അമ്മ’പ്രസിഡന്റ് സ്ഥാനം ഇവിടെ വച്ച് രാജിവക്കുന്നു. രാജി വച്ചെങ്കിലും ചിലപ്പോൾ ഭാവിയിൽ തിരിച്ചു വരും.’’ എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







