മദ്യനയം : വി. ഡി.സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി വി.എം.സുധീർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിച് സംസാരിച്ച പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി .എം .സുധീർ രംഗത്ത് . വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .

ലഹരിമുക്തത കേരളം എന്ന ലക്ഷ്യത്തോടെ മുൻപ് യു. ഡി .എഫ് സർക്കാർ കൃത്യമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കിയ മദ്യവർജന നയത്തിന് പൂർണമായി വിരുദ്ധമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്നും അദ്ദേഹം ചൂണ്ടികാട്ടി . സംസ്ഥാനത്തെ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരിക എന്നതായിരുന്നു യു. ഡി .ഫിന്റെ പ്രഖ്യാപിത നിലപാട്.

എന്നാൽ അതിൽ നിന്നും വ്യതിചലിച്ചു സർക്കാരിന്റെ മദ്യവ്യാപന നീക്കങ്ങൾക്ക് പ്രതിപക്ഷം തന്നെ പച്ചക്കൊടി കാണിക്കുന്നത് ജനാധിപധ്യ വിശ്വാസികളെ നിരാശപെടുത്തുന്നതാണ് . വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ പുതിയ ഔട്ട്ലെറ്റുകൾക്കും ഉൽപ്പാദന കേന്ദ്രങ്ങൾക്കും അനുമതി നൽകുന്നത് കേരളത്തെ കൂടുതൽ വലിയ ലഹരി വിപത്തിലേയ്ക്ക് തള്ളിവിടുമെന്നും സുധീരൻ ഓർമിപ്പിച്ചു .

സർക്കാരിന്റെ ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി ചെറുക്കേണ്ട പ്രതിപക്ഷം,അതിന്‌ കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് . മദ്യനയവുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതൃത്വം പുലർത്തുന്ന ഈ നിലപാടില്ലായ്മ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, കോൺഗ്രസ്സിന്റെ പരമ്പരാഗതമായ മദ്യവിരുദ്ധ നിലപാടുകളെ ദുർബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് വി ഡി സതീശൻ പിന്മാറണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.