ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ സംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ യുഎപിഎ പ്രകാരം ‘ഭീകരവാദികള്‍’ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളില്‍ ഉള്പ്പെട്ടവരുള്പ്പെടെയുള്ളവരാണ് പട്ടികയിലുള്ള 23 പേര്.ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവരുടെ സാമ്പത്തിക ഇടപാടുകള്‍ തടയാനും ആയുധ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കഴിയും.
2019-ല്‍, വ്യക്തിഗത ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതിക്ക് മുമ്പ്, ഗ്രൂപ്പുകളെ മാത്രമേ ഭീകര സംഘടനകളായി പട്ടികപ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.ജയ്ഷെ മുഹമ്മദ് ഭീകരരായ മസൂദ് ഇല്യാസ് കാശ്മീരി, മുഹമ്മദ് മുസദ്വിഖ് എന്ന ഡോക്ടര്‍, മുഫ്തി മുഹമ്മദ് അസ്ഗര്‍ ഖാന് എന്ന അബു സാദ്, ഹഫിസ് അബ്ദുള്‍ ഷക്കൂര്‍ എന്ന കാരി സറാര്‍, അബ്ദുല്ല ജിഹാദി, ഗുലാം ഫരീദ്, മൗലാന ഇമാംദുള്ള മക്കി, വസീം നൂറ് ജാട്ട്, ലഷ്കറെ തൊയ്ബ ഭീകരരായ ഫിര്‍ദോസ് അഹ്മദ് ഭട്ട്, ഹറൂണ്‍ റാഷിദ് ഗനായ്, ബിലാല്‍ അഹ്മദ് മിര്‍, ആബിദ് ഖയൂം ലോണ്‍ നാസിര്‍ അഹ്മദ് ഗുജ്ജര്‍, അബ്ദുള്‍ റൗഫ് എന്ന ഹഫിസ് അബ്ദുള്‍റൗഫ്, അഷ്ഫാഖ് അഹ്മദ്, ഹഫിസ് ഖാലിദ് വലീദ്, മൗലാന സെയ്ഫുള്ള ഖാലിദ്, മുഹമ്മദ് യാക്കൂബ്, മൗലാന യൂസഫ് തൈബി, ഔവൈസ് ഫറൂസ്, കാരി യാക്കൂബ് ഷെയ്ഖ്, റാണ ഇഫ്തിഖാര്‍, മുഹമ്മദ് ഷഹീദ് ഫൈസല്‍ (അല്‍-ഖ്വായിദ, ഐഎസ് എന്നിവയുമായി ബന്ധമുള്ള വ്യക്തി) എന്നിവരെയാണ് ചേര്‍ത്തിട്ടുള്ളത്. ഇതോടെ ഭീകരവാദികളുടെ പട്ടിക 80 ആയി.
പാലക്കാടും ധോണിയുണ്ട്:താങ്കളെ പോലെ അതികഠിനം, വ്യത്യസ്തപിറന്നാൾ ആശംസയുമായി സെവാഗ്


മലയാളികൾ ഉൾപ്പെടെയുള്ള 38 ഭീകരരുടെ വധശിക്ഷ സ്ഥിരീകരിച്ചു; അഹമ്മദാബാദ് പരമ്പരക്കേസിൽ അപ്പീലുകൾ തള്ളി ഗുജറാത്ത് ഹൈക്കോടതി







