തിരുവനന്തപുരം: ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കാപ്പ കേസ് പ്രതിയുടെ മൃതദേഹമെന്ന് പൊലീസിന്റെ നിഗമനം . വിവിധ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു . അടുത്തിടെയാണ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പ കേസ് പ്രതിയായതിനാൽ ഫൈസലിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് നടപടികൾക്ക് ശേഷമേ കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു എന്ന് പൊലീസ് അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം! വൻ നാശനഷ്ടം


ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം: ഡി.ജി.പി.ക്കും എ.ഡി.ജി.പി.ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് രണ്ടാഴ്ചയ്ക്കകം ഉത്തരവിടണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം, സർക്കാരിനെ വെട്ടിലാക്കി വിജിലൻസ് റിപ്പോർട്ട്







