കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന.
കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. ‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോള്‍ നിയമം… മാങ്ങൊത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട് കേറാന്‍ വന്നാല്‍, വരുന്നവരേയും ഞങ്ങള്‍ നേരിടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല’. മണി പറഞ്ഞു.
വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മണി പറഞ്ഞു. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ കടത്തി പറയുന്നില്ല. ആവശ്യമില്ലാത്ത പണികൾ ചെയ്യിക്കരുതെന്നും ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു.
വയോജന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം; 80 കഴിഞ്ഞവർക്ക് കേന്ദ്ര നിരക്കിന് തുല്യമായ ആനുകൂല്യം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം


ബസ് നീങ്ങിക്കൊണ്ടിരിക്കെ ബസിന്റെ വാതിൽ തുറന്നു ; ചടയമംഗലത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു; പരിക്ക് അതിഗുരുതരം, സ്വകാര്യ ബസുകളുടെ അമിതവേഗതയെന്ന് ആരോപണം!







