കൊച്ചി : മുത്തങ്ങ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. വിചാരണക്കോടതിയുടെ നടപടികളിലും വിധിയിലും വീഴ്ചകളുണ്ടായതായി ഹൈക്കോടതി വ്യക്തമാക്കി .
ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധി എഴുതിയതില്‍ പിഴവുണ്ടെന്നാണ് കോടതി കണ്ടെത്തി. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
ശിക്ഷ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് എം ഗീതാനനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഹരജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന് ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.


കുഞ്ഞുങ്ങളുടെ പാത്രത്തിൽ നിന്നോ മോഷണം ? സ്കൂളിലെ പാചകപ്പുര കുത്തി തുറന്ന് കള്ളൻ കട്ടത് ഇത്രയേറെ സാധനങ്ങൾ







