കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്.

തൃശൂര്‍ :  തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് രണ്ട്
മരണം. അപകടത്തിൽ റിയാ ഫാത്തിമ എന്ന വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.