എട്ടുവർഷത്തെ പ്രണയം,​ ഒരു വര്‍ഷം മുമ്പ് വിവാഹം; ആഗ്രഹങ്ങളുടെ മരുഭൂമിയിൽ അണഞ്ഞുപോയ ഒരു പ്രവാസി സ്വപ്‌നം.ഷിജിന്റെ അന്ത്യം പ്രിയതമയെ ദുബായിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെ

ദുബായ്‌/കൊല്ലം: മരുഭൂമിയുടെ മണ്ണിൽ സ്വന്തം ഭാവി കെട്ടിപ്പടുക്കാനും പ്രിയപ്പെട്ടവർക്ക് ആശ്രയമാകാനും പ്രവാസ ജീവിതം തെരഞ്ഞെടുത്ത ആയിരക്കണക്കിന് യുവാക്കളുടെ പ്രതിനിധിയായിരുന്നു കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ. എന്നാൽ, ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂം വളപ്പിലുണ്ടായ അപ്രതീക്ഷിത വാതക സിലിണ്ടർ സ്ഫോടനം 27-കാരനായ ഈ മൾട്ടിമീഡിയ മാർക്കറ്റിംഗ് വിദഗ്ധന്റെ ജീവിതസ്വപ്നങ്ങളെ നിമിഷങ്ങൾക്കകം തകർത്തുകളഞ്ഞു.

തീപിടുത്തമുണ്ടായപ്പോൾ മറ്റുള്ളവരെ സഹായിക്കാനും തീ അണയ്ക്കാനും മുന്നിട്ടിറങ്ങിയ ആ നന്മ തന്നെയാണ് ഒടുവിൽ ദുരന്തമായി മാറിയതും. തൊട്ടടുത്ത് നിന്ന സഹപ്രവർത്തകർ പോലും സ്ഫോടനത്തിൻ്റെ പുകപടലങ്ങൾക്കിടയിൽ ജീവനും കൊണ്ട് ഓടുമ്പോൾ, ഷിജിൻ ഇനി തങ്ങൾക്കൊപ്പമില്ലെന്ന വലിയ സത്യം ഉൾക്കൊള്ളാൻ അവർക്കായിരുന്നില്ല.

വെറും ഒരു മാസം മാത്രം ഒപ്പം താമസിച്ച മുറിയിലെ കൂട്ടുകാർക്കും, കൂടെ ജോലി ചെയ്തവർക്കും ഷിജിൻ വെറുമൊരു സഹപ്രവർത്തകൻ ആയിരുന്നില്ല. ഏതു കാര്യത്തിനും മുൻപന്തിയിലുണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തായിരുന്നു. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം മാത്രം വിവാഹിതനായ ഷിജിൻ്റെ വലിയൊരു സ്വപ്നമായിരുന്നു അടുത്ത അവധിക്കാലത്ത് പ്രിയതമയെ ദുബായിലേക്ക് കൂടെ കൂട്ടുക എന്നത്. ഷിജിൻ്റെ പെട്ടെന്നുള്ള വേർപാട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നടുക്കത്തിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.