ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക് നീളുന്നു, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു. ആക്രമണം നടന്ന ദിവസത്തെ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. കേസിലെ 25 പ്രതികളുമായി ബിനീഷ് ആശയവിനിമയം നടത്തിയിരുന്നോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതാക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ആക്രമണദിവസം പ്രതിഷേധത്തിലും സമരത്തിലും പങ്കെടുത്ത നേതാക്കളുടെയും പ്രവർത്തകരുടെയും മൊഴിയെടുക്കാനാണ് തീരുമാനം. സംഭവത്തിന് മുമ്പും ശേഷവും നടന്ന ആശയവിനിമയങ്ങൾ, പ്രതിഷേധത്തിന്റെ ആസൂത്രണം, ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയും ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതും കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഡിജിറ്റൽ തെളിവുകൾ, ഫോൺവിളി വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.