തിരുവനന്തപുരം: സോഷ്യൽ മീഡിയ ലോകത്ത് വൻ ചരിത്രനേട്ടം സ്വന്തമാക്കി കേരള പോലീസ്. ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൺ (20 ലക്ഷം) ഫോളോവേഴ്‌സ് എന്ന റെക്കോർഡ് നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ പോലീസ് വിഭാഗത്തിന്റെ ഔദ്യോഗിക പേജായി കേരള പോലീസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാറി. നിലവിൽ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 2.3 മില്യൺ ഫോളോവേഴ്‌സുണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുക, ലഹരിവിരുദ്ധ-സൈബർ സുരക്ഷാ ബോധവൽക്കരണങ്ങൾ ഫലപ്രദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത്. ട്രെൻഡിംഗായ വിഷയങ്ങൾ, ട്രോളുകൾ, റീലുകൾ, ഹ്രസ്വ വീഡിയോകൾ, ആനിമേഷനുകൾ എന്നിവയിലൂടെ സന്ദേശങ്ങൾ ജനകീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ വലിയ ജനപ്രീതിക്ക് പിന്നിൽ.
ട്രാഫിക് ബോധവൽക്കരണം, വനിതാ-ശിശു സംരക്ഷണം, ദുരന്തനിവാരണ മുന്നറിയിപ്പുകൾ, നിയമബോധവൽക്കരണം, റിക്രൂട്ട്‌മെന്റ് അറിയിപ്പുകൾ എന്നിവയെല്ലാം എല്ലാ പ്രായക്കാരിലേക്കും വേഗത്തിൽ എത്തിക്കാൻ സോഷ്യൽ മീഡിയ സെല്ലിന് സാധിക്കുന്നുണ്ട്.
‘ഉറുമ്പിനെ ഫോട്ടോയെടുത്ത് മതിയായില്ലേ?’; നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു
സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ട് (SP) അങ്കിത് അശോകിന്റെ മേൽനോട്ടത്തിൽ, സോഷ്യൽ മീഡിയ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ബി.ടി, ഹവിൽദാർ നിധീഷ് സി. എന്നിവരടങ്ങുന്ന സംഘമാണ് കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.


അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്; പണമിടപാട് നടത്തിയവരെ ആദ്യം ലക്ഷ്യമിട്ട് അന്വേഷണം, കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന്







