മുംബൈ: ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പ്രചരിച്ചുവരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടിയുമായി മുൻ ഓസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് താരം കൂടിയായ പഞ്ചാബ് കിംഗ്സ് (മുൻ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമ പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. താനും പ്രീതി സിന്റയും അന്നും ഇന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും, ഒരു ബോളിവുഡ് നടിയുമായും താൻ പ്രണയബന്ധത്തിലായിരുന്നില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.
“ഇത് തീർത്തും തെറ്റായ പ്രചാരണമാണ്. ഞാൻ ഒരിക്കലും ഒരു ബോളിവുഡ് നടിയുമായി പ്രണയത്തിലായിരുന്നില്ല. പ്രീതിയും ഞാനും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. അന്ന് അവർ പഞ്ചാബ് ടീമിന്റെ ഉടമയായിരുന്നു. അതീവ ബുദ്ധിശാലിയായ വ്യക്തിയാണ് പ്രീതി സിന്റ. അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്,” ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബ്രെറ്റ് ലീ വ്യക്തമാക്കി.
സത്യമെന്താണെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നതിനാൽ ഇത്തരം വ്യാജ വാർത്തകൾ തന്നെ മാനസികമായി ബാധിച്ചിട്ടില്ലെന്നും ആളുകൾക്ക് എന്ത് വേണമെങ്കിലും ഊഹിക്കാമെന്നും ലീ വ്യക്തമാക്കി. 2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. 2010-ൽ തന്നെ പ്രീതി സിന്റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്ന ലീ കമന്റേറ്ററായും ലീഗ് ക്രിക്കറ്റുകളിലും സജീവമാണ്. സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന ‘ബട്വാര 1947’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രീതി സിന്റ.
നൃത്തരംഗം ഷൂട്ട് ചെയ്യുമ്പോൾ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്,ആറാഴ്ച വിശ്രമം,


പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







