മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.
അപകടം നടന്ന റോഡിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്. ഇവിടെ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഇരട്ടി വേഗതയിലാണ് ബസ് എത്തിയിരുന്നത്. ആദ്യ വളവ് പിന്നിട്ട് രണ്ടാമത്തെ വളവിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത കാരണം വാഹനം നിയന്ത്രണം വിടുകയായിരുന്നു.
റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതാണ് ബസ് മറിയാൻ കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് രണ്ടായി പിളരുകയും തലകീഴായി മറിയുകയും ചെയ്തിരുന്നു. കോഴിക്കോട് പെരുവയൽ സ്വദേശിയായ വൈഷ്ണവ് എന്ന യാത്രക്കാരനാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു; 2018ലെ പ്രളയത്തിൽ പോലും ഇങ്ങനെ വെള്ളം കയറിയിട്ടില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്ന് കടയുടമകൾ!


മതംമാറ്റ സമ്മർദ്ദവും അതിക്രൂര മർദ്ദനവും? ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവര്യ ബസന്തിന്റെ കേസ് ക്രൈംബ്രാഞ്ചിലേക്ക്







