മുംബയ്: റിപ്പോ 5.25 ശതമാനത്തിൽ തുടരും. ഇത്തവണയും നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും പരിഗണിച്ച് ‘കാത്തിരുന്ന് കാണാം’ എന്ന നയമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുതിരാതെ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ആർബിഐയുടെ ലക്ഷ്യം.
നയപരമായ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ നിലവിലെ യുദ്ധസാഹത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവിനെക്കുറിച്ച് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര എടുത്തുപറഞ്ഞു. പ്രതീക്ഷിച്ചത് പോലെ മൊത്തത്തിലുള്ള പണപ്പെരുപ്പം കുത്തനെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തെചില്ലറ വിലക്കയറ്റ നിരക്ക് സംബന്ധിച്ച കണക്ക് നേരത്തെയുണ്ടായിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഈ സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തുകയും ചെയ്തു.സാമ്പത്തിക വളർച്ച കരുത്തുറ്റതാണെങ്കിലും ഈ സാമ്പത്തിക വർഷം അത് കുറവായിരിക്കാനാണ് സാദ്ധ്യതയെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. എന്നിരുന്നാലും, ആഗോള വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം ഭാവികാര്യങ്ങൾ അവ്യക്തമായി തുടരുകയാണ്. നയപരമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രത്യേകിച്ച് പണപ്പെരുപ്പം, അതിന്റെ ഗതി, ഘടന എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


‘കാര്‍മേഘം കാണുമ്പോള്‍ മയിലല്ല, മന്ത്രിയാണ് ആടുന്നത്’: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന് സണ്ണി ജോസഫ്; പ്രാര്‍ഥിക്കാന്‍ ആഹ്വാനം
EXCLUSIVE വിവി രാജേഷിനെ പുറത്താക്കാന്‍ സ്വപ്നം കാണുന്നവര്‍ നിരാശരാകും; വാഴോട്ടുകോണം കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ല; സുഗതനെ അയോഗ്യനാക്കാതിരിക്കാന്‍ മേയര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അട്ടിമറി നീക്കങ്ങള്‍ പൊളിയും; സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പൊളിച്ചടുക്കാന്‍ രാജേഷിന് കിട്ടിയത് ‘വജ്രായുധം’







