ലക്നൗ : അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളില്‍ അഴിമതി നടത്തിയതിനെതിരെ പാര്‍ലിമെന്റിനു മുമ്പില്‍ കാഷായ വസ്ത്രം ധരിച്ച് പ്രതിഷേധിച്ച പപ്പു യാദവ് എം പിക്ക് കോടതി നോട്ടീസ്. പ്രയാഗ്രാജിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ആഗസ്റ്റ് 11-ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് സ്വതന്ത്ര എം പിയായ പപ്പു യാദവിന് നോട്ടീസ് അയച്ചത്.
പാര്‍ലിമെന്റ് മന്ദിരത്തിന് പുറത്ത് പപ്പു യാദവ് നടത്തിയ വിവാദ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് നടപടി. 2026 ജൂലൈ 31-നായിരുന്നു സംഭവം. രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുകള്‍ക്കെതിരെ സാധുവിന്റെ വേഷം ധരിച്ച്, സംഭാവന പെട്ടിയുടെ മാതൃകയുമായി പപ്പു യാദവ്പാര്ലമെന്റ് മന്ദിരത്തിലെ ‘മകര്‍ ദ്വാറി’ല്‍ ഒരു നാടകം അവതരിപ്പിച്ചിരുന്നു. ഇത് ഹിന്ദു മതവികാരങ്ങളെ പരിഹസിക്കുന്നതും പൂജാരിമാരെ അവഹേളിക്കുന്നതും വിശ്വാസത്തെ നിസ്സാരവത്ക്കരിക്കുന്നതുമാണെന്ന് ആരോപിച്ച് ബി ജെ പി നേതാവും അഭിഭാഷകനുമായ ഒരാള്‍ ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു. ബി ജെ പി ലോക്സഭാ എം പിയായ സഞ്ജയ് ജയ്സ്വാള്‍, യാദവിനെതിരെ അവകാശ ലംഘനത്തിനും കോടതിയലക്ഷ്യത്തിനും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് ഔദ്യോഗിക പരാതിയും നല്‍കിയിട്ടുണ്ട്.
എന്നാൽ, അഭിഭാഷകൻ നേരിട്ട് കോടതിയെ സമീപിച്ച ക്രിമിനൽ പരാതിയിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സംഭവം നിലവിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്.
വെമ്പായം സംഘർഷം: അനീഷ് പ്രതി, വധശ്രമത്തിന് കേസ്


കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ; റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ധനകാര്യവകുപ്പ് ഉത്തരവിറക്കി







