തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. “ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പ്രിയദര്‍ശിനി സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. പറഞ്ഞ വാക്കുകൾ ഞാൻ ശ്രദ്ധിക്കണമായിരുന്നു,” സി പി ജോൺ പറഞ്ഞു.കാരണം , ഞങ്ങളല്ലേ പ്രിയദർശിനി തുടങ്ങിയത്.
ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയിട്ടുള്ള ഒരു പ്രോഗ്രാമാണ് പ്രിയദർശിനി പദ്ധതി. അതിനിയും മുന്നോട്ട് പോകും.സ്‌ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാതെയാണല്ലോ നമ്മൾ പെരുമാറുന്നത്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി


രാധാകൃഷ്ണന് കാലുമാറിയാല്‍ ബിജെപി ഭരണം തെറിക്കും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസത്തിന്റെ ചൂടേറുന്നു







