മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാർ ബൈക്കിലിടിച്ചു; കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കാറും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ യുവാവിന് ദാരുണാന്ത്യം.അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്.

പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്‍റെയും പ്രീതിയുടെയും മകനാണ് ധീരജ്. സഹോദരൻ: സൂരജ് (ദുബൈ).

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.