തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തിന് പിന്നാലെ നടി തൃഷയുടെ പോസ്റ്റ് വൈറലാകുന്നു. ഒരാഴ്ച മുമ്പ് തൃഷ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ വീണ്ടും ചർച്ചയാക്കുന്നത്.
നൃത്തരംഗം ഷൂട്ട് ചെയ്യുമ്പോൾ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്,ആറാഴ്ച വിശ്രമം,
തനിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുമ്പോഴും നടി തൃഷ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ആരാധകർ നടിയുടെ നേരത്തെയുള്ള പോസ്റ്റ് വീണ്ടും ചർച്ചയാക്കുന്നത്. വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് നടി നേരത്തെ സൂചന നൽകിയിരുന്നുവെന്നാണ് ചില ആരാധകരുടെ വാദം.സ്ലീവ്ലെസ് ബട്ടൺ ഡൗൺ ഫ്രണ്ട് വിത്ത് ബെൽറ്റ് ഡിസൈനിലുള്ള വേഷം ധരിച്ച ചിത്രങ്ങൾ തൃഷ ഒരാഴ്ചമുമ്പ് പങ്കുവെച്ചിരുന്നു. ഡാർക്/ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ് തൃഷയുടെ ലുക്ക്. ചിത്രത്തെക്കാൾ അതിന്റെ അടിക്കുറിപ്പാണ് ആരാധകരുടെ കണ്ണിലുടക്കിയത്.
സമാധാനത്തോടെ ഇരിക്കുക എന്നത് ഒരു തീരുമാനമാണ് എന്ന് അർഥം വരുന്ന ക്യാപ്ഷനാണ് നടി ചിത്രത്തിന് നൽകിയിരിക്കുന്നത്. നെഗറ്റീവിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം കാര്യങ്ങളിൽ മുഴുകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന സൂചന നൽകുന്നതായിരുന്നു താരത്തിന്റെ ഈ കുറിപ്പ്. തന്നെ ചുറ്റി ഏറെക്കാലമായി അന്തരീക്ഷത്തിലുള്ള വിവാദങ്ങളോട് പ്രതികരിക്കാനില്ല എന്ന സൂചനയാണ് നടിയുടെ കുറിപ്പെന്നാണ് ആരാധകരുടെ വ്യാഖ്യാനം.തഞ്ചാവൂരിൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് ഉദയനിധി ദ്വയാർഥ പ്രയോഗം നടത്തിയത്. സദസ്സിലുള്ള ഡി.എം.കെ. പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞപ്പോഴായിരുന്നു ഉദയനിധിയുടെ അധിക്ഷേപ പരാമർശം. ഉദയനിധിക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമുണ്ടായി. പ്രതിപക്ഷനേതാവിനെ നാടകീയമായി അറസ്റ്റുചെയ്ത് വിട്ടയച്ചു.
വിജയ്–തൃഷ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തമിഴ്നാട് രാഷ്ട്രീയം; പ്രതിഷേധം ശക്തമായതിന് പിന്നാലെ ഉദയനിധി സ്റ്റാലിന് തിരിച്ചടി, കേസും പൊലീസ് നടപടിയും









