ദുബൈ: വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പേരിൽ അനാവശ്യ ഫീസ് ഈടാക്കുന്ന നടപടികൾ അനുവദിക്കില്ലെന്ന് ദുബൈയിലെ പുതുതായി ചുമതലയേറ്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ വ്യക്തമാക്കി.ദുബൈയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്. ചില ടൈപ്പിംഗ് സെന്ററുകൾ പാസ്പോർട്ട് സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കുന്നതായും ആവശ്യമില്ലാത്ത നടപടിക്രമങ്ങൾ ഏർപ്പെടുത്തുന്നതായും പരാതികൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതും സുതാര്യവുമാക്കുകയാണ് തന്റെ പ്രധാന മുൻഗണനയെന്നും, ഇതിനായി പ്രവാസി സമൂഹത്തിന്റെ സഹകരണം അനിവാര്യമാണെന്നും ഡോ. വിഷ്ണു വർധൻ കൂട്ടിച്ചേർത്തു.
ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിൽ പുതിയ അധ്യായം; യുറേനിയം ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഒരുങ്ങുന്നു
പുതിയ ഔട്ട്സോഴ്സ് സേവന ദാതാവിലേക്കുള്ള മാറ്റത്തെത്തുടർന്ന് അടിയന്തര പാസ്പോർട്ട് അപേക്ഷകളിലെ കാലതാമസം ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഇടക്കാല സേവനദാതാവായി നിയമിതമായ ശേഷം നിലവിൽ യു എ ഇയിലുടനീളമുള്ള 16 ഐ സി എസികൾ വഴി ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇവ ഔദ്യോഗികമാണ്. തത്കാൽ വിഭാഗത്തിൽ വാക്ക്-ഇൻ അപേക്ഷകൾ അനുവദനീയമാണ്.സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ അല്ലെങ്കിൽ അടിയന്തര ഘട്ടത്തിന്റെ മറ്റ് തെളിവുകൾ പോലുള്ള അനുബന്ധ രേഖകൾ സഹിതം അപേക്ഷിക്കണം. ഈ സേവനം യഥാർഥ അടിയന്തര സാഹചര്യങ്ങൾക്കായി നീക്കിവെക്കണമെന്നും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.


ചബഹാറിൽ അമേരിക്കയുടെ ബോംബാക്രമണം; കപ്പൽ നിയന്ത്രണ ടവറും കടൽത്തുറകളും തകർത്തു







