പത്തനംതിട്ട : പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് എതിരായ അവിശ്വാസപ്രമേയം പാസായി.കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപി പ്രസിഡന്റിന് എതിരായ പ്രമേയം പാസായത്. 14 അംഗ കൗൺസിലിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളും ആണ് ഉള്ളത്.രണ്ട് സിപിഎം പ്രതിനിധികളും കോൺഗ്രസ് അവിശ്വാസത്തെ പിന്തുണച്ചു.ഒരു മാസത്തിനുശേഷം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും.നിലവിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡണ്ട് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനവും കിട്ടിയത്.
‘വന്ദേമാതരം വിവാദം കെട്ടടങ്ങുമോ? ‘പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ല’; വിശദീകരണവുമായി ലോക്ഭവൻ!
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറ് വീതം അംഗങ്ങളും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. എൽ.ഡി.എഫിന്റെ രണ്ട് സി.പി.എം പ്രതിനിധികളും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നറുക്കെടുപ്പിലൂടെ ബി.ജെ.പി പ്രതിനിധി പ്രസിഡന്റായും കോൺഗ്രസ് പ്രതിനിധി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കളിക്കാൻ പോകുന്നതിനിടെ തീവണ്ടി തട്ടി അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ മരിച്ചു









